അജ്‌മാൻ ഉമ്മുൽ ഖുവൈൻ കായികം

അജ്‌മാൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് കീരീടം തുടർച്ചയായി രണ്ടാം തവണയും ഫയർ ബേർഡ്‌സ് ഉമ്മൽ ഖുവൈനിന്

അജ്‌മാൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് കീരീടം ഫയർ ബേർഡ്‌സ് ഉമ്മൽ ഖുവൈൻ സ്വന്തമാക്കി.തുടർച്ചയായി രണ്ടാം തവണയാണ് ഫയർ ബേർഡ്‌സ് എ പി ൽ കീരിടത്തിൽ മുത്തമിടുന്നത്. 24 ടീമുകൾ രണ്ടരമാസക്കാലമായി മാറ്റുരച്ച അജ്‌മാൻ പ്രീമിയർ ലീഗിൻറെ കലാശ പോരാട്ടത്തിൽ എ ർ സി സി അജ്മാനെ ഇരുപത്തിമൂന്ന് റൺസിനാണ് തോൽപ്പിച്ചത്.

ആദ്യം ബാറ്റു ചെയ്ത ഫയർ ബേർഡ്‌സ് നിശ്ചിത 15 ഓവറിൽ 113 റൺസ് ആണ് എടുത്തത് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ എ ർ സി സി അജ്മാന് 90 റൺസ് മാത്രമേ എടുക്കാനായുള്ളു ഫൈനലിലെ മാൻ ഓഫ് ദി മാച്ച് ആയി ഫയർ ബേർഡ്‌സ് ലെ പ്രവീണും മാൻ ഓഫ് ദി സീരീസ് ആയി എ ർ സി സി ടീമിലെ റോവേൽ പ്രീതിനേയും തിരഞ്ഞെടുത്തു.

എ ആർ സി സി യിലെ സുബൈറാണ് മികച്ച ബാറ്റ്സ്മാൻ.മികച്ച ബൗളറായി തിരഞ്ഞെടുക്കപെട്ടിരിക്കുന്നത് റോവൽ ആണ്.

അബോൺ മേഡ് മെഡിക്കൽ നൽികിയ സുസ്‌കി സ്കൂട്ടർ അബോൺ മേഡ് എം ഡി ഉബൈദ് റോവേലിന് സമ്മാനിച്ചു. വിജയികൾക്കുള്ള സമ്മാനദാനം ഇന്ത്യൻ കൾച്ചർ സെൻറെർ പ്രസിഡന്റ് ജാസിം, കെ എം സി സി ഉമ്മൽ ഖുവൈൻ മേഖല സെക്രട്ടറി അഷ്‌കർ അലി തിരുവത്ര , സിയാന ഗ്രൂപ്പ് എം ഡി റഫീഖ് സിയാന , ആദംസ് എം ഡി അൻവർ കല്ലമ്പലം എന്നിവർ സമ്മാനിച്ചു. എ പി ൽ ചെയർമാൻ അബു അസിം, മാനേജർ ഷംനാദ് കല്ലമ്പലം, വൈസ് ചെയർമാൻ സക്കറിയ, സെക്രട്ടറി ഷറഫ് പത്തുകണ്ടം, കോ ഓർഡിനേറ്റർ അഷറഫ് സിയാന, റഹീസ്, ബക്കർ എന്നിവരും പങ്കെടുത്തു.സോഷ്യൽ മീഡിയ വൈറൽ ആയ എ പി ൽ സപ്പോർട്ടർ നാച്ചുവിനെ എ പി ൽ കമ്മിറ്റി പ്രത്യകം ആദരിച്ചു.

Leave a Comment