ദുബായ്

ദുബായിൽ ഡേകെയർ ആരോഗ്യസ്ഥാപനങ്ങൾക്ക് അന്താരാഷ്ട്ര അംഗീകാരം നിർബന്ധമാക്കുന്നു

ദുബായ്:ദുബായിൽ ഡേകെയർ ആരോഗ്യസ്ഥാപനങ്ങൾക്ക് അന്താരാഷ്ട്ര അംഗീകാരം നിർബന്ധമാക്കുന്നു.

അന്താരാഷ്ട്ര അംഗീകാരം നേടുന്നതിന് 18 മാസത്തെ സമയം നൽകി ദുബായ് ആരോഗ്യ വകുപ്പ്.

ദുബായിൽ ഇടുപ്പെല്ല് മാറ്റിവെക്കൽ ശസ്ത്രക്രിയയെ തുടർന്ന് ഇന്ത്യക്കാരി മരിച്ചതിന്റെ പിന്നാലെയാണ് ഈ തീരുമാനം. ഇതുവരെ അന്താരാഷ്ട്ര അംഗീകാരം ആശുപത്രികൾക്ക് മാത്രം മതിയായിരുന്നു. യു.എ.ഇ.യിലെ 97 ശതമാനം ആശുപത്രികളും അന്താരാഷ്ട്ര അംഗീകാരമുള്ളവയാണ്.

ദുബായിൽ സൗന്ദര്യവർധക ശസ്ത്രക്രിയയ്ക്കിടെ 24-കാരിയായ സ്വദേശി അബോധാവസ്ഥയിൽ ആയതടക്കമുള്ള മെഡിക്കൽ അശ്രദ്ധകൾ ചൂണ്ടിക്കാട്ടിയാണ് ആരോഗ്യ വകുപ്പ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്