അബൂദാബി

നാളെയും മറ്റന്നാളും ( ചൊവ്വ , ബുധൻ ) ഇടിവെട്ടി മഴ പെയ്യുമെന്ന് മുന്നറിയിപ്പ് 

യുഎ ഇ യിൽ നാളെയും മറ്റന്നാളും ( ജനുവരി 14 , 15 ) ഇടിയോടുകൂടിയ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. നാളെ രാവിലെ 11 ന് മഴ പ്രതീക്ഷിക്കുന്നതായാണ് അറിയിപ്പിൽ പറയുന്നത് . ക്‌ളൗഡ്‌ സീഡിങ്ങിന്റെ കൂടുതൽ ഫലപ്രദമായ പരീക്ഷണങ്ങൾ നടക്കുന്നുണ്ടെന്നും ബുധനാഴ്ച വൈകുന്നേരത്തോടെ അത് അവസാനിക്കുമെന്നാണ് പറയുന്നത്. എല്ലാ എമിറേറ്റുകളിലും പ്രത്യേകിച്ച് തീര പ്രദേശങ്ങളിൽ മികച്ച മഴക്ക് സാധ്യതയുണ്ട്. യാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളക്കെട്ടുകൾ രൂപം കൊള്ളാൻ സാധ്യത ഉള്ളതുകൊണ്ട് വാഹനങ്ങൾ ഉപയോഗിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം.