അബൂദാബി ആരോഗ്യം

യുഎഇയിൽ ഇന്ന് 45 പുതിയ കോവിഡ് -19 കേസുകൾ കൂടി സ്ഥിരീകരിച്ചു

യുഎഇ യിൽ ഇപ്പോൾ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 198 ആയി
പുതിയ കേസുകൾ യുകെ, കാനഡ, ഇന്ത്യ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, ഇറാഖ്, കുവൈറ്റ്, പാകിസ്ഥാൻ, ഇറ്റലി, പെറു, എത്യോപ്യ, ലെബനൻ, സൊമാലിയ, സുഡാൻ, ഈജിപ്ത് എന്നീ വിവിധ രാജ്യക്കാർക്കാണ് ബാധിച്ചിരിക്കുന്നത് എന്ന് ആരോഗ്യമേഖലയുടെ വക്താവ് ഡോ. ഫരീദ അൽ ഹൊസാനി, മാധ്യമസമ്മേളനത്തിൽ പറഞ്ഞു.

coronavirus in UAE, covid-19, ministry of health and prevention, dubai, abu dhabi

രോഗബാധിതരിൽ ഒരാൾ യാത്ര കഴിഞ്ഞു മടങ്ങിയെത്തിയപ്പോൾ നിരീക്ഷണ ചട്ടങ്ങൾ പാലിക്കാതിരുന്നതും കുടുംബാംഗങ്ങളും സഹപ്രവർത്തകരും ഉൾപ്പെടെ 17 പേർക്ക് അണുബാധ പടരാൻ കാരണമായി.

മൂന്ന് പേർക്ക് കൊറോണ ഭേദപെട്ടതായും ഡോ. ഹൊസാനി പറഞ്ഞു

error: Content is protected !!