ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണ്ണമെൻറിന്റെ സെമി ഫൈനലിൽ യു.എ.ഇ. ഖത്തറുമായി ഏറ്റുമുട്ടുമ്പോൾ

ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണ്ണമെൻറിന്റെ സെമി ഫൈനലിൽ യു.എ.ഇ. ഖത്തറുമായി ഏറ്റുമുട്ടുമ്പോൾ, കളി കാണാൻ പതിനായിരങ്ങളാണ് അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിൽ തിങ്ങിനിറയുന്നത്.
നാല്പത്തൊന്നായിരം പേർക്കിരിക്കാവുന്ന സ്റ്റേഡിയത്തിൽ സൂചികുത്താൻ പോലും സ്ഥലമില്ലാത്ത വിധമാണ് ടിക്കറ്റുകൾ വിറ്റഴിഞ്ഞിരിക്കുന്നത്. ഫുട്ബോൾ പ്രേമികൾക്കായി പതിനെട്ടായിരം ടിക്കറ്റുകളാണ് അബുദാബി സ്പോർട്സ് കൗൺസിൽ സൗജന്യമായി വിതരണം ചെയ്തത്.
അൽ ഐനിൽ കഴിഞ്ഞ വെള്ളിയാഴ്ച യു.എ.ഇ. – ആസ്ട്രേലിയ മത്സരം നടന്ന ഹസ്സാ ബിൻ സായിദ് സ്റ്റേഡിയത്തിലും ചരിത്രത്തിൽ ഇടം പിടിക്കുന്ന തരത്തിലുള്ള പ്രേക്ഷകപങ്കാളിത്തമാണുണ്ടായത്. സ്റ്റേഡിയത്തിന്റെ പരമാവധി ശേഷിയോടടുത്ത ഇരുപത്തയ്യായിരം പേരാണ് അന്ന് മത്സരം വീക്ഷിക്കാനെത്തിയത്. മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ആസ്ട്രേലിയയെ 1-0 ന് തോൽപ്പിച്ചാണ് യു.എ.ഇ. സെമി ഫൈനലിൽ എത്തിയത്.

റിപ്പോർട്ട് തയ്യാറാക്കിയത്: പ്രശാന്ത് ബാലചന്ദ്രൻ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!