മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഫലിച്ചു, കണ്ണൂരില്‍ വിമാനനിരക്ക് കുത്തനെകുറഞ്ഞു; 30000 രൂപ 6000 ആയി

കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍നിന്ന് അബുദാബിയിലേക്കും മസ്‌കറ്റിലേക്കും ഗോ എയര്‍ സര്‍വീസ് ആരംഭിക്കുന്നു. മസ്‌ക്കറ്റിലേക്ക് ഫെബ്രുവരി 28നും അബുദാബിയിലേക്ക് മാര്‍ച്ച് ഒന്നിനുമാണ് സര്‍വീസ് പ്രഖ്യാപിച്ചത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന് പുറമേ ഇന്‍ഡിഗോയും ഗോ എയറും രാജ്യാന്തര സര്‍വീസ് പ്രഖ്യാപിച്ചതോടെ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ്‌നിരക്ക് കുറഞ്ഞു തുടങ്ങി. മുഖ്യമന്ത്രിയുടെ ഇടപെടലാണ് ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ വിമാനകമ്പനികളെ പ്രേരിപ്പിച്ചത്.

കണ്ണൂര്‍–അബുദാബി റൂട്ടില്‍ 6,099 രൂപ മുതലാണ് ഗോഎയര്‍ ബുക്കിങ്ങ് തുടങ്ങിയത്. തിരികെ 7,999 രൂപയും. നേരത്തെ 30,000 രൂപവരെ അബുദാബി ടിക്കറ്റ് നിരക്ക് ഉയര്‍ന്നിരുന്നു. കണ്ണൂരില്‍നിന്ന് മസ്‌ക്കറ്റിലേക്ക് 4,999 രൂപയാണ് കുറഞ്ഞ നിരക്ക്. തിരികെ 5,299 രൂപയും. കുവൈത്തിലേക്കും ദോഹയിലേക്കും മാര്‍ച്ച് 15 മുതല്‍ ഇന്‍ഡിഗോ സര്‍വീസ് തുടങ്ങും. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഏപ്രില്‍ മൂന്ന് മുതല്‍ ബഹറിന്‍ വഴി കുവൈത്തിലേക്കും സര്‍വീസ് തുടങ്ങാനിരിക്കുകയാണ്.

ഫെബ്രുവരി രണ്ടാം വാരത്തോടെ കണ്ണൂര്‍– തിരുവനന്തപുരം റൂട്ടില്‍ ആദ്യ ആഭ്യന്തര സര്‍വീസ് തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഗോ എയര്‍. രാവിലെയും രാത്രിയും തിരുവനന്തപുരത്ത് പോയി തിരിച്ചുവരുന്ന രീതിയിലായിരിക്കും സര്‍വീസ്. തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് ഗോഎയര്‍ കണ്ണൂര്‍– അബുദാബി സര്‍വീസ് പ്രഖ്യാപിച്ചത്. അബുദാബിയില്‍ നിന്ന് കണ്ണൂരിലേക്ക് തിങ്കള്‍, ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളിലും. കണ്ണൂര്‍–മസ്‌ക്കറ്റ് സര്‍വീസ് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും തിരിച്ചു ബുധന്‍, വെള്ളി , ഞായര്‍ ദിവസങ്ങളിലുമാണ് കണ്ണുരില്‍ എത്തുക.

രാജ്യന്തര സര്‍വീസുകളുമായി കൂടുതല്‍ വിമാനകമ്പനികള്‍ എത്തിയതോടെ ഫ്‌ളക്‌‌‌സി ടിക്കറ്റുകളിലടക്കം നിരക്ക് കുറഞ്ഞു. ഇപ്പോള്‍ 90 ശതമാനം ടിക്കറ്റുകളും പ്രഖ്യാപിക്കുന്ന നിരക്കില്‍നിന്ന് വലിയ ഏറ്റകുറച്ചില്‍ ഇല്ലാതെയാണ് യാത്രക്കാര്‍ക്ക് ലഭിക്കുന്നത്. 10 ശതമാനം ടിക്കറ്റിന് മാത്രമാണ് വിമാനകമ്പനികള്‍ കൂടിയ നിരക്ക് ഈടാക്കുന്നത്. ഉഡാനടക്കം വന്നതോടെ കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിലേതിനെക്കാള്‍ കുറഞ്ഞ നിരക്കിലാണ് ആഭ്യന്തര സര്‍വീസുകളില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് ലഭിക്കും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!