യു.എ.ഇ.യിലെ അബുദാബി കമേഴ്സ്യൽ ബാങ്ക്, യൂണിയൻ നാഷണൽ ബാങ്ക്, അൽ ഹിലാൽ ബാങ്ക് എന്നിവ തമ്മിലുള്ള ലയനം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
പുതിയതായി രൂപീകരിക്കപ്പെടുന്ന ബാങ്ക് 420 ബില്യൻ ദിർഹത്തിന്റെ ആസ്തിയോടെ യു.എ.ഇ.യിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കായി മാറും. രാജ്യത്തെ റീട്ടെയ്ൽ വായ്പകളുടെ 21 ശതമാനവും കൈകാര്യം ചെയ്യുന്ന പുതിയ ബാങ്കിന് റീട്ടെയ്ൽ വായ്പകളുടെ കാര്യത്തിൽ രണ്ടാം സ്ഥാനമുണ്ടാകും.
പുതിയ ബാങ്കിന്റെ 60.2 ശതമാനം ഓഹരികൾ അബുദാബി സർക്കാരിനായിരിക്കും. എഡിസിബി ഓഹരിയുടമകൾക്ക് 28 ശതമാനവും, യുഎൻബി ഓഹരിയുടമകൾക്ക് 11.8 ശതമാനവും ഓഹരികൾ പുതിയ ബാങ്കിലുണ്ടായിരിക്കും.
റിപ്പോർട്ട് തയ്യാറാക്കിയത്: പ്രശാന്ത് ബാലചന്ദ്രൻ