Search
Close this search box.

യു.എ.ഇ.യിൽ ഫെബ്രുവരിയിലും പെട്രോളിനും ഡീസലിനും വിലകുറയും

യു.എ.ഇ. ഫ്യുവൽ പ്രൈസ് കമ്മിറ്റി ഫെബ്രുവരി മാസത്തേക്കുള്ള പെട്രോളിന്റേയും ഡീസലിന്റേയും വില പ്രഖ്യാപിച്ചു. സൂപ്പർ 95 പെട്രോളിനും സൂപ്പർ 98 പെട്രോളിനും ലിറ്ററിന് 5 ഫിൽസിന്റെ കുറവാണ് ജനുവരിയിലെ വിലയെ അപേക്ഷിച്ച് വരുത്തിയിരിക്കുന്നത്. സൂപ്പർ 95 പെട്രോളിന് ലിറ്ററിന് 1.84 ദിർഹവും, സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 1.95 ദിർഹവുമാണ് ഫെബ്രുവരി മാസത്തെ വില.

ഡീസലിന്റെ വില ലിറ്ററിന് 2.28 ദിർഹമായാണ് കുറയുന്നത്. ജനുവരിയിൽ ലിറ്ററിന് 2.30 ദിർഹമായിരുന്നു ഡീസലിന്റെ വില.

തുടർച്ചയായ മൂന്നാമത്തെ മാസമാണ് യു.എ.ഇ.യിൽ ഇന്ധനവില കുറയുന്നത്. അന്താരാഷ്ട്രതലത്തിൽ അനുഭവപ്പെടുന്ന സാമ്പത്തികമാന്ദ്യം മൂലം ഇന്ധനത്തിന്റെ ഉപഭോഗം കുറഞ്ഞതാണ് ഫെബ്രുവരിയിലെ വിലക്കുറവിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. യു.എ.ഇ. ഊർജ്ജമന്ത്രാലയം
2015 ആഗസ്റ്റിൽ ഇന്ധനവിലയിൽ അതുവരെ നൽകിയിരുന്ന സബ്‌സിഡി പിൻവലിച്ചതോടെയാണ് അന്താരാഷ്ട്രവിപണിയിലെ വിലയ്‌ക്കൊപ്പം യു.എ.ഇ.യിലും പെട്രോൾ-ഡീസൽ വിലകളിൽ ഏറ്റക്കുറച്ചിലുകൾ വന്നുതുടങ്ങിയത്.

 

റിപ്പോർട്ട്‌ : പ്രശാന്ത് ബാലചന്ദ്രൻ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts