സൗജന്യമായി മൃതദേഹം നാട്ടിലേക്ക് : അഷ്‌റഫ് താമരശ്ശേരിയും നന്തി നാസറും സർക്കാരിനോട് നന്ദി പറയുന്നു 

പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാൻ കേരള ഗവൺമെൻറ് കൈക്കൊണ്ട തീരുമാനം ഐതിഹാസികമാണെന്ന് പ്രമുഖ സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി അഭിപ്രായപ്പെട്ടു . മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഇത്തരത്തിൽ തീരുമാനങ്ങൾ കൈക്കൊള്ളണമെന്ന് താമരശ്ശേരി അഭ്യർത്ഥിച്ചു .
ഇന്നത്തെ ബജറ്റ് തീരുമാനത്തെ പ്രമുഖ സാമൂഹിക പ്രവർത്തകൻ നാസർ നന്തി  യും സ്വാഗതം ചെയ്തു . കേന്ദ്ര സർക്കാരും ഇതേപാത സ്വീകരിക്കണമെന്ന് നാസർ ആവശ്യപ്പെട്ടു . ഏറെ നാളത്തെ ആവശ്യമാണ് ഇപ്പോൾ സഫലമായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു .
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!