ഷാർജ: എ.ഐ.സി.സി.പ്രസിഡണ്ട് രാഹുൽ ഗാന്ധിയുടെ യു.എ.ഇ.സന്ദർശനം അതിൽ ദുബായിൽ നടന്ന പൊതുപരിപാടി ചരിത്ര സംഭവമാക്കി മാറ്റാൻ നേതൃത്വം നൽകിയ എ.ഐ.സി.സി.സിക്രട്ടറി ഹിമാൻഷു വ്യാസ് നെ ഇൻക്കാസ് യു.എ.ഇ കമ്മിറ്റി യോഗം ആദരിച്ചു.
പ്രസിഡണ്ട് മഹാദേവൻ വാഴശ്ശേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗത്തിൽ ഐ.എ.എസ് പ്രസിഡണ്ട് ഇ.പി.ജോൺസൻ, അബുദാബി മലയാജി സമാജം പ്രസിഡണ്ട് ടി.എ.നാസർ, ബിജു അബ്രഹാം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ഇൻക്കാസിന്റെ ഉപഹാരം മഹാദേവൻ വാഴശ്ശേരി ഹിമാൻഷു വ്യാസിന് നൽകി.
രാഹുൽ ഗാന്ധിയുടെ ദുബായ് പരിപാടിയുടെ വിജയത്തിന്റെ പിന്നിൽ മലയാളികളാണെന്നും അതിന് നേതൃത്വപരമായ പങ്കുവഹിച്ച ഇൻക്കാസിന്റെ നേതൃത്വത്തെ അഭിനന്ദിക്കുന്നുവെന്നും, അതോടൊപ്പം ജനാധിപത്യ വിശ്വാസികൾക്ക് നന്ദി രേഖപ്പെടുത്തുന്നതായി അദ്ദേഹം മറുപടി പ്രസംഗത്തിൽ പറഞ്ഞു.
20l9 ലോകസഭ തെരെഞ്ഞടുപ്പിൽ രാഹുൽജിയെ അധികാരത്തിൽ കൊണ്ടുവരുവാൻ യു.എ.ഇ.യിലെ ജനാധിപത്യവിശ്വാസികൾ മുന്നോട്ട് വരണമെന്ന് ഹിമാൻഷു വ്യാസ് അഭ്യർത്ഥിച്ചു.
ഇൻക്കാസ് യു.എ.ഇ.കമ്മിറ്റി ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി സ്വാഗതവും ട്രഷറർ ഷിബു വർഗ്ഗീസ് നന്ദിയും പറഞ്ഞു.