കണ്ണൂർ കക്കാട് സ്വദേശിയായ മഹ്‌റൂഫ് മഹമൂദ് ആഡംബര ലിമോ സർവീസ് രംഗത്ത് ദുബൈയുടെ അന്തസ്സിന് പറ്റിയ പുതിയ ചരിത്രം കുറിച്ച് മുന്നേറുകയാണ് . പുതുമകൾ പരീക്ഷിക്കാനുള്ള മഹറൂഫിന്റെ താല്പര്യമാണ് ഇങ്ങനെ സവിശേഷമായ ഒരു സ്ഥാനത്തു അദ്ദേഹത്തെയും ലിമോ കമ്പനി ആയ വെൽ കെയർ ലിമോസിനെയും എത്തിച്ചിരിക്കുന്നത് . തികച്ചും കഠിനമായ അദ്ധ്വാനത്തിലൂടെയും ആത്മാർപ്പണത്തിലൂടെയും ആണ് മഹ്‌റൂഫ് ഈ വിജയം നേടിയത് . സർവീസ് നൽകുമ്പോൾ ചെറിയ ഒരു പിഴവ് മതി ലിമോ രംഗത്ത് വലിയ പേരുദോഷം കേൾക്കാൻ. അവിടെയാണ് നൂറിലധികം രാജ്യങ്ങളിൽ നിന്ന് ദുബായിൽ എത്തുന്ന വി ഐ പി കൾക്ക് യാതൊരു കുറവും കൂടാതെ മഹ്‌റൂഫും സംഘവും ആതിഥേയത്വം ഒരുക്കുന്നത് .
കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി ഇത് തുടരുകയാണ് . ചെറിയ രീതിയിൽ തുടങ്ങി , ഇപ്പോൾ ഡസൻ കണക്കിന് ആഡംബര വാഹനങ്ങളുടെ ഏറ്റവും വലിയ ഫ്‌ളീറ്റുകളിൽ ഒന്നായി മാറി നിൽക്കുന്ന വെൽ കെയർ ലിമോസിൻ മലയാളികൾക്കു അഭിമാനം തന്നെയാണ്.
മുൻ നിരയിൽ മഹറൂഫിനൊപ്പം കരുത്തരായ ഏതാനും മാനേജ്‌മന്റ് ടീം അംഗങ്ങൾ ഉള്ളതുകൊണ്ട് സർവീസ് വിഷയത്തിൽ പാളിച്ചകൾ വരാറേ ഇല്ല . അറബികൾക്കും യൂറോപ്പ്യൻമാർക്കും പ്രിയപ്പെട്ട ലിമോസിൻ ആയി വെൽ കെയർ മാറിക്കഴിഞ്ഞു .
മഹറൂഫിനൊപ്പം നൂറ്റിമുപ്പതോളം വരുന്ന സ്റ്റാഫിനെ നയിക്കുന്നതിൽ ഒപ്പം നിന്ന് സഹായിക്കുന്നത് കണ്ണൂർ സ്വദേശിയായ മുഹമ്മദ് റഷാദ് ആണ് . യുഎ ഇ യിൽ എത്തുന്ന സെലിബ്രിറ്റികൾക്ക് ലിമോ സപ്പോർട്ട് നൽകുന്നതിൽ വെൽ കെയർ ലിമോ പ്രത്യേകം പേരെടുത്തിട്ടുണ്ട് . വർഷങ്ങളായി ഏഷ്യാവിഷൻ മൂവി അവാർഡ്‌സ് അടക്കം നിരവധി ഇവെന്റുകളിൽ ബോളിവുഡ് താരങ്ങൾ അടക്കമുള്ളവരെ ലിമോ നൽകി സപ്പോർട്ട് ചെയ്യുന്ന വെൽ കെയർ എന്ന സൽപ്പേര് മുംബൈ സിനിമാ ലോകത്തും ചെന്നൈയിലും കേരളത്തിലും സെലിബ്രിറ്റികൾക്കിടയിൽ സജീവമായി നിലകൊള്ളുന്നു . എണ്ണപ്പെട്ട 100 മലയാളികളുടെ വിജയ പാദങ്ങൾ ഉൾപ്പെട്ട ലിസ്റ്റിലും വെൽ കെയർ ഉൾപെട്ടി ട്ടുണ്ട്.
അപ്പപ്പോൾ പുറത്തിറങ്ങുന്ന എല്ലാ മെഴ്‌സിഡസ് , ബി എം ഡബ്ബ്ലിയു , ജി എം സി , കാഡിലാക് , ലെക്സസ് തുടങ്ങിയ പട്ടികയിലെ എല്ലാ വാഹനങ്ങളും സ്വന്തമാക്കി അവതരിപ്പിക്കുക എന്നത് മഹറൂഫിന്റെ മുഖമുദ്രയാണ് .
24 മണിക്കൂറും സേവനം നല്കാൻ തയ്യാറായി നിൽക്കുന്ന സംവിധാനമാണ് വെൽ കെയർ . 04 8866888 എന്ന നമ്പർ ഇപ്പോഴും സജീവം . ഫ്‌ളീറ്റ് കൈകാര്യം ചെയ്യുന്നവർ ഫ്രീലാൻസ് ചെയ്യുന്നവരല്ല എന്നതും സ്വന്തം ഉത്തരവാദിത്തത്തിൽ നിലകൊള്ളുന്ന ജീവനക്കാരാണ് വെൽ കെയറിന്റെ കരുത്തു എന്നതും എടുത്തു പറയേണ്ട വിഷയമാണ് .www.wellcarelimo.com എന്ന വെബ് സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ് .