ദുബായ്: ശൈഖ് സായിദ് റോഡിൽ വാഹനാപകടം. തിങ്കളാഴ്ച്ച രാവിലെ തിരക്കേറിയ സമയത്താണ് വാഹനാപകടം ഉണ്ടായത്. ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് നിർദ്ദേശം നൽകി.
അൽ ഗർഹൂദ് പാലത്തിലേക്കുള്ള ട്രേഡ് സെന്റർ എക്‌സിറ്റിന് ശേഷമാണ് അപകടം നടന്നത്. ഡ്രൈവർമാർ ശ്രദ്ധപുലർത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.