പ്രധാനമന്ത്രിയുടെ സൂററ്റ് പ്രസംഗം ദേശീയ ശ്രദ്ധ നേടി, തൂക്കുപാർലമെൻറ് ഒരു രോഗമാണെന്ന് മോഡി

ഗുജറാത്തിലെ സൂററ്റിൽ എയർപോർട്ടിനു  തറക്കല്ലിട്ടു കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം രാജ്യവ്യാപകമായി ശ്രദ്ധ നേടിയെന്ന് വിവിധ മീഡിയ റിപോർട്ടുകൾ പറയുന്നു . കഴിഞ്ഞ 30 വർഷം ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത രീതിയിൽ ഭരണം നടത്തിയതുകൊണ്ട് ഒരു വികസന പ്രവർത്തനവും നടത്താൻ കഴിഞ്ഞിരുന്നില്ല. നിങ്ങൾ നൽകിയ ജനവിധി മാനിച്ചു ഞങ്ങൾ കഴിയാവുന്നതെല്ലാം ചെയ്തു . 2016 ലെ നോട്ടുനിരോധനം കൊണ്ട് പുതിയ തലമുറയ്ക്ക് വീടുകൾ കുറഞ്ഞ വിലയ്‌ക്ക്‌ വാങ്ങാൻ കഴിഞ്ഞു .കഴിഞ്ഞ നാലര വർഷം  കൊണ്ട്  13 ദശലക്ഷം വീടുകൾ വച്ച് കൊടുത്തു .മുൻ കോൺഗ്രസ് സർക്കാർ ഇതേ സ്ഥാനത്തു രണ്ടര ദശലക്ഷം വീടുകൾ മാത്രമേ വച്ച് നൽകിയുള്ളൂ . റിയൽ എസ്റ്റേറ്റ് മേഖലയിൽ കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാൻ നോട്ടുനിരോധനത്തിന് കഴിഞ്ഞു .മുദ്ര പദ്ധതിയിൽ ഉൾപ്പെടുത്തി 150 ദശലക്ഷം ആളുകൾക്ക് വായ്പ നൽകി .ഇതിൽ 42.5 ദശലക്ഷവും ആദ്യമായി ബിസിനെസ്സിൽ വന്നവരാണ് .
സൂററ്റിലെ വിമാനത്താവളം തന്നെ മുൻപ് എത്ര തവണ പറഞ്ഞിട്ടും ആരും അനുമതി നൽകിയിരുന്നില്ല . താൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ പലതവണ അപേക്ഷ കൊടുത്തിരുന്നു . പഴയ രീതികൾ മട്ടൻ നോക്കുമ്പോൾ ചിലർ പരിഹസിക്കുന്നത് സ്വാഭാവികമാണെന്നും മോഡി പറഞ്ഞു.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!