fbpx
ഇന്ത്യ ദുബായ്

കല്യാണ്‍ ജൂവലേഴ്സ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഓഫര്‍

യുഎഇ: ഇരുപത്താറാമത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലില്‍ കല്യാണ്‍ ജൂവലേഴ്സ് പങ്കെടുക്കും. 500 ദിര്‍ഹത്തിന് മുകളില്‍ സ്വര്‍ണാഭരണങ്ങള്‍ അല്ലെങ്കില്‍ ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുന്ന യുഎഇ ഉപയോക്താക്കള്‍ക്ക് ഡിഎസ്എഫ് നറുക്കെടുപ്പില്‍ പങ്കെടുത്ത് 25 കിലോ സ്വര്‍ണം സ്വന്തമാക്കാനുള്ള അവസരം ലഭിക്കും. ഇക്കുറി ഒന്നിടവിട്ട ദിവസങ്ങളില്‍ നാല് വിജയികള്‍ക്ക് ഒരു കിലോ സ്വര്‍ണം (250 ഗ്രാം വീതം) സ്വന്തമാക്കാം.

”നൂറ് വിജയികള്‍ക്ക് 25 കിലോ സ്വര്‍ണം സമ്മാനം
ആഭരണങ്ങള്‍ക്ക് ജീവിതകാലം മുഴുവന്‍ സൗജന്യ മെയിന്‍റനന്‍സും ഗ്ലോബല്‍ എക്സ്ചേഞ്ച് സൗകര്യവും
ബൈ ബായ്ക്ക് ഗ്യാരണ്ടിയും എക്സ്ചേഞ്ച് ചെയ്യുമ്പോള്‍ മികച്ച വിലയും”

കല്യാണ്‍ ജൂവലേഴ്സില്‍നിന്നും 500 ദിര്‍ഹത്തിന്‍റെ ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ രണ്ട് നറുക്കെടുപ്പ് കൂപ്പണുകള്‍ ലഭിക്കും. 500 ദിര്‍ഹത്തിന്‍റെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഒരു നറുക്കെടുപ്പ് കൂപ്പണ്‍ സ്വന്തമാക്കാം. ഈ കൂപ്പണുകള്‍ വഴി നൂറ് ഉപയോക്താക്കള്‍ക്ക് നറുക്കെടുപ്പിലൂടെ 25 കിലോ സ്വര്‍ണം നേടാം. ജനുവരി 30 വരെ നറുക്കെടുപ്പിലൂടെ നാല് വിജയികള്‍ക്കാണ് ഒന്നിടവിട്ട ദിവസങ്ങളില്‍ 250 ഗ്രാം വീതം സ്വര്‍ണസമ്മാനം പ്രഖ്യാപിക്കുന്നത്. ജനുവരി 30-ന് ഉപയോക്താക്കളില്‍നിന്നും വിജയികളില്‍നിന്നും നറുക്കെടുത്ത് 12 ഭാഗ്യ ഉപയോക്താക്കള്‍ക്ക് മൂന്നു കിലോ സ്വര്‍ണം (ഓരോരുത്തര്‍ക്കും 250 ഗ്രാം വീതം) ഡിഎസ്എഫ് മെഗാ സമ്മാനമായി നല്കും.

2014 മുതല്‍ ഡിഎസ്എഫില്‍ പങ്കെടുക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ഞങ്ങളുടെ ഒട്ടേറെ ഉപയോക്താക്കള്‍ക്ക് ഓരോ വര്‍ഷവും വലിയ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട് എന്നതുതന്നെ പങ്കാളിത്തത്തിന്‍റെ ആവേശം വര്‍ദ്ധിപ്പിക്കുന്നതാണ്. എല്ലാ ഉപയോക്താക്കള്‍ക്കും ഭാഗ്യം നേരുകയും മറ്റൊരു മികച്ച ഡിഎസ്എഫ് സീസണ്‍ ആശംസിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ആവശ്യമായ സാനിറ്റേഷന്‍ സൗകര്യങ്ങളോടെയാണ് എല്ലാക്കാലത്തേയും ഉപയോക്താക്കളേയും വിനോദസഞ്ചാരികളേയും സ്വീകരിക്കുന്നത്. ഏറ്റവും മികച്ച രൂപകല്‍പ്പനകളോടു കൂടിയ ആഭരണ ശേഖരവും ഏറ്റവും മികച്ച ഓഫറുകളുമാണ് അവതരിപ്പിക്കുന്നത്. എല്ലാവര്‍ക്കും സുരക്ഷിതമായ ഷോപ്പിംഗ് അനുഭവം നേരുന്നുവെന്ന് ടി.എസ്. കല്യാണരാമന്‍ പറഞ്ഞു.

കല്യാണ്‍ ജൂവലേഴ്സിന്‍റെ നാല് തലത്തിലുള്ള സാക്ഷ്യപത്രമാണ് എല്ലാ സ്വര്‍ണാഭരണ പര്‍ച്ചേയ്സിനുമൊപ്പം ഉപയോക്താക്കള്‍ക്ക് ലഭിക്കുക. ഈ സാക്ഷ്യപത്രം ശുദ്ധതയും സ്വര്‍ണാഭരണങ്ങളുടെ ബിഐഎസ് ഹാള്‍മാര്‍ക്കിംഗും ഉപയോക്താക്കള്‍ക്ക് ഉറപ്പുവരുത്തും. ഇന്‍വോയിസില്‍ കാണിച്ചിരിക്കുന്ന ശുദ്ധത, കൈമാറ്റം ചെയ്യുമ്പോഴും വിറ്റഴിക്കുമ്പോഴും ലഭിക്കുമെന്നതാണ് മെച്ചം. കൂടാതെ ജീവിതകാലം മുഴുവന്‍ ബ്രാന്‍ഡ് ഷോറൂമുകളില്‍നിന്ന് സ്വര്‍ണാഭരണങ്ങളുടെ മെയിന്‍റനന്‍സ് സൗജന്യമായി ചെയ്തു കൊടുക്കും.

ഡിഎസ്എഫ് കാലയളവില്‍ കല്യാണ്‍ ജൂവലേഴ്സ് പ്രമുഖ ബാങ്കുകളുമായും ലോയല്‍റ്റി പങ്കാളികളുമായി ചേര്‍ന്ന് ഒട്ടേറെ ലളിതമായ പേയ്മെന്‍റ് പദ്ധതികളും പോയിന്‍റുകള്‍ റിഡീം ചെയ്യുന്നതിനുള്ള സൗകര്യവും നല്കുന്നുണ്ട്.

ഉത്സവസീസണ് മുന്നോടിയായി കല്യാണ്‍ ഷോറൂം സന്ദര്‍ശിക്കുന്ന ഉപയോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് സേഫ്റ്റി ആന്‍റ് ഹൈജീന്‍ പ്രോട്ടോക്കോളുകള്‍ ശക്തമാക്കിയിട്ടുണ്ട്.

കല്യാണ്‍ ജൂവലേഴ്സ് വൈവിധ്യമാര്‍ന്നതും നവീനവും പരമ്പരാഗതവുമായ ആഭരണ രൂപകല്‍പ്പനകളാണ് അവതരിപ്പിക്കുന്നത്. ഇന്ത്യയെങ്ങുനിന്നുമുള്ള സവിശേഷവും ജനപ്രിയവുമായ ബ്രൈഡല്‍ ആഭരണശേഖരമായ മുഹൂര്‍ത്ത്, പോള്‍ക്കി ആഭരണശേഖരമായ തേജസ്വി, കരവിരുതാല്‍ തീര്‍ത്ത പരമ്പരാഗത ആഭരണങ്ങളായ മുദ്ര, സെമിപ്രഷ്യസ് കല്ലുകള്‍ ചേര്‍ത്തുവച്ച സ്വര്‍ണാഭരണങ്ങളായ നിമാ, പ്രഷ്യസ് സ്റ്റോണുകള്‍ പിടിപ്പിച്ച ആഭരണങ്ങളായ രംഗ്, അണ്‍കട്ട് ഡയമണ്ടുകളായ അനോഖി, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ, സോളിറ്റയര്‍ പോലെയുള്ള ഡയമണ്ട് ആഭരണമായ സിയാ, പ്രത്യേകാവസരങ്ങള്‍ക്കായുള്ള ഡയമണ്ട് ആഭരണശേഖരമായ അപൂര്‍വ, വിവാഹ ഡയമണ്ട് ആഭരണങ്ങളായ അന്തര, നിത്യവും അണിയുന്നതിനുള്ള ഡയമണ്ടുകളായ ഹീര, തുടങ്ങിയ ശേഖരങ്ങളില്‍നിന്ന് ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.

error: Content is protected !!