Search
Close this search box.

അബുദാബിയിൽ ഫുട്‌ബോളിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ മർദനമേറ്റ യുവാവിന് 25,000 ദിർഹം നഷ്ടപരിഹാരം

ഫുട്‌ബോളിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ മർദനമേറ്റ യുവാവിന് 25,000 ദിർഹം നഷ്ടപരിഹാരം ലഭിച്ചു. ആക്രമണത്തിന് ശേഷം ഇരയ്ക്ക് ഉണ്ടായ ശാരീരികവും ധാർമ്മികവും ഭൗതികവുമായ നാശനഷ്ടങ്ങൾ കണക്കിലെടുത്താണ് അബുദാബി സിവിൽ കോടതി പേഔട്ട് അനുവദിച്ചത്.

അബുദാബിയിൽ ഫുട്ബോൾ മത്സരത്തിന് ശേഷം നടന്ന വിജയാഘോഷത്തിനിടെയാണ് സംഭവം ഉണ്ടായതെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു.

പാർട്ടിക്കിടെ, അറബി കൂടിയായ പ്രതി മർദ്ദനമേറ്റ യുവാവ് ആഘോഷം നടത്തുന്നതിൽ ‘അലോസരപ്പെട്ടതായി കോടതി രേഖകളിൽ വ്യക്തമാക്കുന്നു,

തുടർന്ന് വാഹനത്തിൽ നിന്ന് ഇറങ്ങി യുവാവിനെ മുഖത്തും ദേഹത്തും മർദിക്കുകയും ചെയ്തു. പരിക്കേറ്റതിനാൽ ഇരയെ ആശുപത്രിയിൽ എത്തിച്ചു. പോലീസിന്റെ അന്വേഷണത്തിന് ശേഷം അബുദാബി ക്രിമിനൽ കോടതി ആദ്യഘട്ടത്തിൽ അക്രമിയെ ശിക്ഷിച്ചിരുന്നു.

150,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇര സിവിൽ കോടതിയിൽ കേസ് നൽകി. എല്ലാ കക്ഷികളുടെയും വാദം കേട്ട ശേഷം, വാദിക്ക് 25,000 ദിർഹം നൽകാൻ കോടതി ഉത്തരവിട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts