പാഴ്‌വസ്തുക്കൾ കൊണ്ട് ഒമ്പത് അടി ഉയരത്തിൽ ക്രിസ്മസ് വില്ലേജ് നിർമ്മിച്ച് ഇന്ത്യൻ ദമ്പതികൾ

ഫോട്ടോ കടപ്പാട്: Khaleej Times

ഒമ്പത് അടി ഉയരത്തിൽ ക്രിസ്മസ് വില്ലേജ് നിർമ്മിച്ച് ഇന്ത്യൻ ദമ്പതികൾ. ദുബായിൽ താമസക്കാരായ ഓർസൺ, ഭാര്യ ശ്രദ്ധ അലക്സ് എന്നിവരാണ് പാഴ് വസ്തുക്കൾ ഉപയോഗിച്ച് കൊണ്ട് മനോഹരമായ ക്രിസ്മസ് വില്ലേജ് ഒരുക്കി വ്യത്യസ്തരായത്. സുഹൃത്തായ ആലിസ്‌റ്റയറും ഇവരുടെ ഈ ഉദ്യമത്തിൽ സഹായിച്ചതോടെ തമിഴ്‌നാട്ടിലെ പ്രമുഖ ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രമായ വേളാങ്കണ്ണി പള്ളിയുടെ മാതൃകയിൽ 9 അടി ഉയരത്തിൽ ഉള്ള നിർമ്മിതിയായി അത് മാറി.

വലിച്ചെറിയപ്പെട്ട തെർമോക്കോൾ ഉപയോഗിച്ച് നിർമ്മിച്ച ഈ ക്രിസ്മസ് വില്ലേജ് കൗതുകകരമാണ്. 9 കഷണങ്ങളായാണ് ഇത് ഉണ്ടാക്കിയിട്ടുള്ളത്. മൂവരുടെയും മൂന്ന് മാസത്തെ പരിശ്രമമാണ് ഇത്. നഗരത്തിൽ നിന്നും പാഴ്‌വസ്തുക്കൾ ശേഖരിക്കുകയും പഴയ തലയിണകളിൽ നിന്ന് പരുത്തി എടുത്ത് മഞ്ഞിന്റെ പ്രതീതി ഉണ്ടാക്കുകയും ചെയ്തു. ഏകദേശം 100 മണിക്കൂർ നീണ്ട പരിശ്രമത്തിലൂടെ 45 ദിവസം കൊണ്ടാണ് ഈ ശിൽപ്പം പൂർത്തിയാക്കിയത്.

ആവശ്യം കഴിഞ്ഞ വസ്തുക്കൾ ഉപേക്ഷിച്ചു കളയാതെ എങ്ങനെ സർഗാത്മകമായി ഉപയോഗിക്കാം എന്ന് കാണിച്ചു കൊടുക്കുകയാണ് ഈ ദമ്പതികൾ. തെർമോക്കോൾ ഉപയോഗിച്ച് ഇവർ ബുർജ്ജ് ഖലീഫയും നിർമ്മിച്ചിട്ടുള്ള ഇവർ ഇത് അഞ്ചാം വർഷമാണ് വ്യത്യസ്തമായ ക്രിസ്മസ് കാഴ്ച ഒരുക്കുന്നത്. കഴിഞ്ഞ വർഷത്തെ ഇവരുടെ ഇൻസ്റ്റാളേഷന്റെ തീം ദുബായിലെ വിവിധ കെട്ടിടങ്ങൾ ആയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!