ഓട്ടിസം ബാധിച്ച കുട്ടികൾക്ക് സന്തോഷകരമായ അനുഭവം പ്രദാനംചെയ്യുകയെന്ന ലക്ഷ്യത്തോടെ അബുദാബി വിമാനത്താവളത്തിൽ സെൻസറി മുറികൾ പ്രവർത്തനമാരംഭിച്ചു.അബുദാബിയിലെ പ്രധാന വാണിജ്യകേന്ദ്രങ്ങളിലടക്കം സെൻസറി മുറികൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ 2021 തുടക്കത്തിൽ സായിദ് ഓർഗനൈസേഷനും അബുദാബി എയർപോർട്ടും ഒപ്പുവെച്ചിരുന്നു.
സായിദ് ഓർഗനൈസേഷൻ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷനും അബുദാബി എയർപോർട്ടും അബുദാബി ഏർലി ചൈൽഡ്‌ഹുഡ് അതോറിറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
ടെർമിനൽ ഒന്നിലും മൂന്നിലും ഓരോ മുറികൾ പ്രവർത്തനം തുടങ്ങി. സമൂഹത്തിലെ എല്ലാ തുറകളിലുമുള്ളവരെ ചേർത്തുനിർത്തുകയെന്ന വലിയ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നതെന്ന് ഓർഗനൈസേഷൻ സെക്രട്ടറി ജനറൽ അബ്ദുല്ല അബ്ദുലാലി അൽ ഹുമൈദാൻ പറഞ്ഞു.