കനത്ത മഴയെത്തുടർന്ന് ഷാർജ പോലീസ് കൽബയിലേക്കും ഫുജൈറയിലേക്കും പോകുന്ന മലീഹ റോഡ് ഗതാഗതത്തിനായി വീണ്ടും തുറന്നതായി പ്രഖ്യാപിച്ചു.
ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും മഴയുള്ള കാലാവസ്ഥയിൽ ജാഗ്രതയോടെ വാഹനം ഓടിക്കണമെന്നും ഷാർജ പോലീസ് വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിച്ചു.
പ്രധാന വിനോദ സഞ്ചാര മേഖലയായ ജബല്‍ ജെയ്‍സിലെ സിപ്‍ലൈന്‍ ഞായറാഴ്‍ചയും അടച്ചിടുമെന്നും അറിയിച്ചിട്ടുണ്ട്. ഷാര്‍ജ, ദുബൈ, റാസല്‍ഖൈമ, അല്‍ ഐന്‍ എന്നിവിടങ്ങളിലെല്ലാം മഴ ലഭിച്ചതായി യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.