കോവിഡുമായി ബന്ധപെട്ട് അബുദാബിയിലേക്കുള്ള യാത്രയ്ക്കായുള്ള രാജ്യങ്ങളുടെ ഗ്രീൻ ലിസ്റ്റ് പട്ടിക അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് (DCT Abu Dhabi) പുതുക്കി.
An updated Green List of countries, regions and territories from where individuals can enter #AbuDhabi emirate has been released, effective 3 January 2022. pic.twitter.com/bgELWZRg0V
— مكتب أبوظبي الإعلامي (@admediaoffice) January 1, 2022
പുതുക്കിയ ‘ഗ്രീൻ ലിസ്റ്റ്’ രാജ്യങ്ങളിൽ നിന്ന് വരുന്ന എല്ലാ യാത്രക്കാരെയും അബുദാബിയിൽ ഇറങ്ങിയ ശേഷം നിർബന്ധിത ക്വാറന്റൈൻ നടപടികളിൽ നിന്ന് ഒഴിവാക്കും.
യാത്രക്കാർ പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിലെടുത്ത കോവിഡ്-19 പിസിആർ പരിശോധനാ ഫലം നെഗറ്റീവ് ഹാജരാക്കേണ്ടതുണ്ട്, അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുമ്പോൾ ഒരു പിസിആർ പരിശോധനയ്ക്ക് വിധേയരാകണം.
അപ്‌ഡേറ്റ് ചെയ്‌ത ‘ഗ്രീൻ ലിസ്റ്റിൽ’ നിന്ന് വാക്സിനേഷൻ എടുത്ത യാത്രക്കാർ ആറാം ദിവസം മറ്റൊരു പിസിആർ ടെസ്റ്റ് നടത്തണം. (അബുദാബിയിൽ എത്തുന്ന ദിവസം 1 ദിവസമായി കണക്കാക്കുന്നു). ‘ഗ്രീൻ ലിസ്റ്റ്’ രാജ്യങ്ങളിൽ നിന്ന് വാക്‌സിനേഷൻ എടുക്കാത്ത യാത്രക്കാർ 6, 9 ദിവസങ്ങളിലും പിസിആർ ടെസ്റ്റ് നടത്തേണ്ടതുണ്ട്.
പുതുക്കി ഗ്രീൻ ലിസ്റ്റ് പട്ടികയനുസരിച്ചുള്ള രാജ്യങ്ങൾ താഴെ പറയുന്നവയാണ്
- അൽബേനിയ
- അൾജീരിയ
- അർമേനിയ
- ഓസ്ട്രേലിയ
- ഓസ്ട്രിയ
- അസർബൈജാൻ
- ബഹ്റൈൻ
- ബെലാറസ്
- ബെൽജിയം
- ബോസ്നിയ ഹെർസഗോവിന
- ബ്രസീൽ
- ബൾഗേറിയ
- ബർമ്മ
- കംബോഡിയ
- കാനഡ
- ചൈന
- ക്രൊയേഷ്യ
- സൈപ്രസ്
- ചെക്ക് റിപ്പബ്ലിക്
- ഡെൻമാർക്ക്
- ഫിൻലാൻഡ്
- ഫ്രാൻസ്
- ജോർജിയ
- ജർമ്മനി
- ഗ്രീസ്
- ഹോങ്കോംഗ് (SAR)
- ഹംഗറി
- ഇന്തോനേഷ്യ
- ഇറാൻ
- ഇറാഖ്
- ഇസ്രായേൽ
- ഇറ്റലി
- ജപ്പാൻ
- കസാഖ്സ്ഥാൻ
- കുവൈറ്റ്
- കിർഗിസ്ഥാൻ
- ലാവോസ്
- ലാത്വിയ
- ലക്സംബർഗ്
- മലേഷ്യ
- മാലിദ്വീപ്
- നെതർലാൻഡ്സ്
- മൊറോക്കോ
- നോർവേ
- ഒമാൻ
- പാപുവ ന്യൂ ഗ്വിനിയ
- ഫിലിപ്പീൻസ്
- പോളണ്ട്
- പോർച്ചുഗൽ
- റിപ്പബ്ലിക് ഓഫ് അയർലൻഡ്
- റൊമാനിയ
- സൗദി അറേബ്യ
- സെർബിയ
- സിംഗപ്പൂർ
- സ്ലൊവാക്യ
- സ്ലോവേനിയ
- ദക്ഷിണ കൊറിയ
- സ്പെയിൻ
- സ്വീഡൻ
- സ്വിറ്റ്സർലൻഡ്
- സിറിയ
- സീഷെൽസ്
- തായ്‌വാൻ, ചൈനയുടെ പ്രവിശ്യ
- താജിക്കിസ്ഥാൻ
- തായ്ലൻഡ്
- ടുണീഷ്യ
- യെമൻ
- തുർക്ക്മെനിസ്ഥാൻ
- ഉക്രെയ്ൻ
- അമേരിക്ക
- ഉസ്ബെക്കിസ്ഥാൻ