യുഎഇയിലെ 5 എമിറേറ്റുകളിൽ മഴ പെയ്തതോടെ വെള്ളപ്പൊക്കമുണ്ടായേക്കാമെന്ന് യുഎഇ മന്ത്രാലയം മുന്നറിയിപ്പ് നൽകി.അസ്ഥിരമായ കാലാവസ്ഥ കാരണം വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം നിവാസികളോട് അഭ്യർത്ഥിച്ചു.
وزارة الداخلية تدعو الأخوة السائقين إلى توخي الحيطة والحذر أثناء القيادة في الأحوال الجوية الغير مستقرة للوصول بأمان
Due to the unstable weather conditions, the Ministry of Interior calls on drivers to be cautious while driving. pic.twitter.com/AAIgIlTegO
— وزارة الداخلية (@moiuae) January 3, 2022
വ്യത്യസ്‌ത തീവ്രതയിലുള്ള മഴ വെള്ളപ്പൊക്കത്തിനും താഴ്‌വരകളിലൂടെ വെള്ളം ഒഴുകുന്നതിനും കാരണമാകുമെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്തു.
കടൽ പ്രക്ഷുബ്ധമായതിനാൽ ഉയർന്ന തിരമാലകളും ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഉയർന്ന വേഗതയിൽ വീശുന്നതിനാൽ പൊടിക്കാറ്റ് വാഹനമോടിക്കുന്നവരുടെ ദൃശ്യപരതയെ ബാധിക്കുകയും ചെയ്തേക്കാം. യുഎഇയിൽ വ്യാഴാഴ്ച മുതൽ തുടർച്ചയായി മഴ പെയ്യുകയാണ് രാജ്യത്ത്. ഇന്ന് തിങ്കളാഴ്ചയും അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, റാസൽഖൈമ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു.