ദുബായിലെ ഗോൾഡൻ വിസയുള്ളവർക്ക് ട്രെയിനിംഗ് ക്ലാസുകളുടെ ആവശ്യമില്ലാതെ തന്നെ ഡ്രൈവിംഗ് ലൈസൻസ് നേടാമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
നിങ്ങളുടെ രാജ്യത്ത് അംഗീകരിച്ച നിങ്ങളുടെ മുൻ ഡ്രൈവിംഗ് ലൈസൻസ് ഹാജരാക്കുകയും, ആവശ്യമായ അറിവും റോഡ് ടെസ്റ്റുകളും വിജയിച്ചതിന് ശേഷം ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിലൂടെ ആർടിഎ പുതിയ ലൈസൻസ് നൽകുമെന്നും ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഇന്ന് തിങ്കളാഴ്ച ട്വീറ്റ് ചെയ്തു.
ഗോൾഡൻ റെസിഡൻസി ഉടമകൾക്ക് എമിറേറ്റ്സ് ഐഡി,മുമ്പത്തെ സാധുവായ ഡ്രൈവിംഗ് ലൈസൻസിന്റെ ഒരു പകർപ്പ്, നോളജ് ടെസ്റ്റും റോഡ് ടെസ്റ്റ് ഫലങ്ങളും തുടങ്ങിയ രേഖകൾ ഹാജരാക്കിയാൽ ദുബായ് ഇഷ്യൂ ചെയ്ത ലൈസൻസ് ലഭിക്കുമെന്നാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചിരിക്കുന്നത്.
Did you get the Golden Visa & want to get a driving license in #Dubai? Present your previous driving license approved in your country & issue a new one from #RTA at the driving institutes after passing the knowledge & road tests without needed training. https://t.co/Te3ooJdklZ pic.twitter.com/QZFBxhkjO1
— RTA (@rta_dubai) January 3, 2022