യുഎഇ യുടെ ഗോൾഡൻ വിസ കരസ്ഥമാക്കി ഷാന പർവീൻ കാലൊടി

Shana Parveen wins UAE's Golden Visa

ദുബൈ മെഡിക്കല്‍ യൂണി വേഴ്സിറ്റിക്ക് കീഴിലുളള ദുബൈ കോളേജ് ഓഫ് ഫാര്‍മസിയിൽ നിന്നും ഉന്നത വിജയം നേടി ഫാർമസി ബിരുദം പൂര്‍ത്തിയാക്കിയ ഷാന പർവീൻ യു. എ. ഇ യുടെ ഗോൾഡൻ വിസ കരസ്ഥമാക്കി.

അഞ്ചാം ക്ലാസ് മുതല്‍ ദുബൈ അവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂളിൽ പഠിച്ച ഷാന പർവീൻ പത്താം ക്ളാസിലും ഹയർ സെക്കണ്ടറിയിലും മികച്ച വിജയം നേടിയിരുന്നു. പിന്നീട് തുടർ പഠനത്തിന് വേണ്ടി ദുബൈ കോളേജ് ഓഫ് ഫാര്‍മസിയിൽ ചേർന്ന് നാല് വർഷത്തെ ബി ഫാം കോഴ്സ് 3.99/4 CGPA പോയിന്റ് നേടി മികച്ച വിജയത്തോടെയാണ് പൂർത്തിയാക്കിയത്.

സാബീൽ പാലസിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുന്ന പിതാവ് സിദ്ധീഖ് കാലൊടി മലപ്പുറം ജില്ലയിലെ രണ്ടത്താണി സ്വദേശി യാണ്. നിരവധി സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം ദുബൈ കെ. എം. സി. സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഖജാഞ്ചി കൂടിയാണ്. മാതാവ് വളാഞ്ചേരി പാലാറ അലവി ഹാജിയുടെ മകൾ സീനത്തും പാലാ ചവറ പബ്ലിക് സ്കൂളിലെ പ്ളസ് ടു വിദ്യാര്‍ഥി മുഹമ്മദ് ഷഹിൻ, ദുബൈ അവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഫിൻ എന്നിവര്‍ സഹോദരങ്ങളും മാറാക്കരയിലെ തത്ത്റംപളളി ഹംസുപ്പ ചെറുവാക്കത്ത് ആയിഷ സമീറ ദമ്പതികളുടെ പുത്രൻ ദുബൈയിൽ ബിസിനസ് നടത്തുന്ന സുഹൈൽ ഭർത്താവാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!