Search
Close this search box.

ജനുവരി 11 മുതൽ കോഴിക്കോട് നിന്നും കൂടി സൗദിയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ.

Direct flights from Kozhikode to Saudi Arabia from January 11.

ഇന്ത്യ–സൗദി എയർ ബബിളിന്റെ ഭാഗമായി ഫ്ലൈ നാസും ഇൻഡിഗോയും ഈ മാസം 11 മുതൽ കോഴിക്കോട് നിന്നും സൗദിയിലേക്ക് സർവീസ് ആരംഭിക്കും.

ഫ്ലൈ നാസ് റിയാദിലേക്കും ഇൻഡിഗോ ജിദ്ദ, ദമാം എന്നിവടങ്ങളിലേക്കുമാണ് സർവീസ് നടത്തുക. നിലവിൽ ചാർട്ടർ സർവീസുകളാണ് സൗദി സെക്ടറിലുള്ളത്. 72 മണിക്കൂർ മുമ്പുള്ള ആർടിപിസിആർ സർട്ടിഫിക്കറ്റ് വേണം. കൂടാതെ മുഖീം പോർട്ടലിൽ റജിസ്റ്റർ ചെയ്തിരിക്കണം.

റിയാദ് സെക്ടറിൽ ആഴ്ചയിൽ മൂന്നു സർവീസാണ് നടത്തുക. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ രാവിലെ 7.30ന് റി‌യാദിൽ എത്തുന്ന കോഴിക്കോട് വിമാനം 8.30ന് മടങ്ങും. ജിദ്ദ, ദമാം, മദീന, ജിസാൻ, അബഹ, അൽഹസ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് എല്ലാം ഈ സർവിസിന് കണക്ഷൻ വിമാനം ലഭിക്കുമെന്നും ഫ്ലൈ നാസ് അധികൃതർ അറിയിച്ചു.

ജിദ്ദയിലേക്ക് തിങ്കൾ ഒഴികെയുള്ള ദിവസങ്ങളിൽ രാത്രി 9.30നാണ് ഇൻഡിഗോ സർവീസ്. രാവിലെ 10.40ന് തിരിച്ചെത്തും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ദമാമിൽ നിന്ന് 7.35ന് എത്തുന്ന വിമാനം 8.35ന് മടങ്ങും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts