അനാഥകുഞ്ഞുങ്ങളുടെ അമ്മ എന്നറിയപ്പെട്ട സാമൂഹിക പ്രവർത്തക സിന്ധുതായി സപ്കൽ അന്തരിച്ചു. ഇന്നലെ രാത്രി പൂനെയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. തെരുവിൽ ഉപേക്ഷിക്കപ്പെട്ട ആയിരത്തി അഞ്ഞൂറിലേറ കുഞ്ഞുങ്ങൾക്കാണ് 40 വർഷത്തിനിടെ സിന്ധുതായ് സ്വയം അമ്മയായി മാറിയത്.
അഞ്ച് ബാലമന്ദിരങ്ങളിലായി അമ്മയുടെ സ്നേഹത്തണലിൽ വളർന്നത് ആയിരത്തിലേറെ കുട്ടികളാണ് . കഴിഞ്ഞ വർഷം രാജ്യം പദ്മശ്രീ നൽകി ആദരിച്ചു.