ഇന്ത്യയിൽ കൊവിഡ് വ്യാപനം അതിതീവ്രം. പ്രതിദിന രോഗികളുടെ എണ്ണം 58000 ആയി ഉയർന്നു. ഒറ്റ ദിവസം 56 ശതമാനം വർധനയാണ് ഉണ്ടായത്. രാജ്യത്തെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 5 ശതമാനം ആയി. ഒമിക്രോൺ ബാധിതരുടെ എണ്ണം രണ്ടായിരം കടന്നേക്കും. രോഗവ്യാപനം തീവ്രമായതോടെ ഒട്ടുമിക്ക സംസ്ഥാനങ്ങളും വാരാന്ത്യ കർഫ്യൂവിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ദില്ലിക്ക് പുറമെ ഉത്തർപ്രദേശും കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങുകയാണ്. പ്രതിദിന രോഗബാധിതരുടെ എണ്ണം പതിനെട്ടായിരം പിന്നിട്ട മഹാരാഷ്ട്രയും
കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരും. പഞ്ചാബിന് പിന്നാലെ ബിഹാറും രാത്രി കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.