ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,100 പേര്‍ക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു . 30,836 പേർക്ക് രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 302 പേരാണ് രാജ്യത്ത് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത്.
ഇന്നലെ ഇന്ത്യയിൽ പ്രതിദിന രോഗികളുടെ എണ്ണം 90,928 ആയിരുന്നു. ഇന്ത്യയിൽ 3,71,363 പേര് നിലവില്‍ ചികിത്സയിലുണ്ട്. ആകെ രോഗമുക്തരുടെ എണ്ണം 3,43,71,845 ആണ്. കോവിഡ് ബാധിച്ച് ഇതിനകം 4,83,178 പേർ ഇന്ത്യയിൽ മരണപ്പെട്ടിട്ടുണ്ട്.
https://twitter.com/ANI/status/1479305192583536642






