ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,986 പേര്‍ക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ കണക്കിനെക്കാള്‍ 21% വര്‍ധനവാണ് രേഖപ്പെടുത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒന്‍പത് ശതമാനമാണ്. 285 മരണങ്ങളും സ്ഥിരീകരിച്ചു.
രാജ്യത്തെ രോഗമുക്തി നിരക്കും കുറഞ്ഞിട്ടുണ്ട്. 97.30 ശതമാനമാണ് നിവിലെ രോഗമുക്തി നിരക്ക്. ഒമിക്രോണ്‍ കേസുകളിലും വര്‍ധന രേഖപ്പെടുത്തി. 64 പേര്‍ക്ക് കൂടി പുതിയ വകഭേദം സ്ഥിരീകരിച്ചതോടെ ആകെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 3071 ആയി ഉയര്‍ന്നു.