‘നിങ്ങളുടെ സുരക്ഷ ഞങ്ങളുടെ സന്തോഷം’ ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍പ്പെടാതിരിക്കാന്‍ സുരക്ഷാ ക്യാംപയിനുമായി ദുബായ് പോലീസ്

Dubai Police launches security campaign to prevent online scams

ഓണ്‍ലൈന്‍ തട്ടുപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അവരില്‍ നിന്ന് രക്ഷ നേടുന്നതിനുള്ള കുറുക്കുവഴികളെ കുറിച്ച് രാജ്യത്തെ സ്വദേശികളെയും പ്രവാസികളെയും ബോധ്യപ്പെടുത്തുകയാണ് ദുബായ് പോലിസ്. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ദുബായ് പോലിസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പ്രായമായ ആളുകളെയാണ് അടുത്തകാലത്തായി കൂടുതല്‍ തട്ടിപ്പുകള്‍ക്ക് ഇരകളാക്കുന്നതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ബാങ്ക് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന ഫോണില്‍ വിളിച്ചോ സന്ദേശങ്ങള്‍ അയച്ചോ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് അവ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നതാണ് ഇവയില്‍ പ്രധാനം. എന്നാല്‍ നാലു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത്തരം ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ നിന്ന് രക്ഷ നേടാന്‍ നമുക്ക് സാധിക്കുമെന്ന് ദുബായ് പോലിസ് വ്യക്തമാക്കുന്നു. ‘ നിങ്ങളുടെ സുരക്ഷ ഞങ്ങളുടെ സന്തോഷം’ #Your_Security_Our_Happiness എന്ന പേരില്‍ നടപ്പിലാക്കുന്ന സൈബര്‍ സുരക്ഷാ ക്യാംപയിന്റെ ഭാഗമായാണ് പോലിസിന്റെ ബോധവല്‍ക്കരണം.

  • വ്യക്തിപരമായ വിവരങ്ങള്‍ കൈമാറരുത്
  • ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വെളിപ്പെടുത്തരുത്
  • കണ്ണു തള്ളിപ്പോവുന്ന ഓഫറുകളില്‍ വീഴരുത്
  • സൈബര്‍ തട്ടിപ്പുകള്‍ക്കിരയായത് ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം

തങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ ആരാഞ്ഞുകൊണ്ട് വരുന്ന ഫോണ്‍ കോളുകള്‍ സന്ദേശങ്ങള്‍ എന്നിവയെ ജാഗ്രതയോടെ സമീപിക്കണമെന്നതാണ് ദുബായ് പോലിസിന്റെ ഒറ്റമൂലികളില്‍ ഒന്ന്. ഒരു സാഹചര്യത്തില്‍ ഇത്തരം സന്ദേശങ്ങളോട് അനുകൂലമായി പ്രതികരിക്കരുത്. ദുബായ് പോലിസോ മറ്റ് സര്‍ക്കാര്‍ ഏജന്‍സികളോ സ്ഥാപനങ്ങളോ ഒരിക്കലും ഇത്തരം ആവശ്യവുമായി ജനങ്ങളെ ഫോണില്‍ ബന്ധപ്പെടില്ല. ഇതുപ്രകാരം ഐഡി കാര്‍ഡ് വിവരങ്ങള്‍, പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടങ്ങിയ മറ്റൊരാള്‍ക്ക് കൈമാറുന്നതിലൂടെ സ്വയം തട്ടിപ്പിന് ഇരയാവാന്‍ തലവച്ചു കൊടുക്കുകയാണെന്ന ജാഗ്രത വേണമെന്നും പോലിസ് പറയുന്നു.

ഏതെങ്കിലും രീതിയിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കിരയായാല്‍ അക്കാര്യം പെട്ടെന്നു തന്നെ പോലിസിനെ അറിയിക്കണമെന്നതാണ് പോലിസ് നല്‍കുന്ന മറ്റൊരു പ്രധാന നിര്‍ദ്ദേശം. പോലിസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകുന്നതിന് അനുസരിച്ച് കുറ്റവാളികളെ കണ്ടുപിടിക്കാനും തട്ടിപ്പുകാരില്‍ നിന്ന് നഷ്ടപ്പെട്ട പണം വീണ്ടെടുക്കാനുമുള്ള സാധ്യതകള്‍ കുറയുമെന്നും പോലിസ് പറയുന്നു. ഇക്രൈം എന്ന ആപ്പ് വഴിയോ 901 നമ്പറില്‍ വിളിച്ചോ അടുത്തുള്ള പോലിസ് സ്‌റ്റേഷനിലെ അപ്പോള്‍ തന്നെ വിവരം അറിയിക്കണം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!