പ്രമുഖ യുവ എഴുത്തുകാരനും PRDയിൽ ഉദ്യോഗസ്ഥനുമായ സലിൻ മാങ്കുഴിയുടെ കഥാസമാഹാരം ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്ന പത U/A യുടെ കവർ ചിത്ര പ്രകാശനം വളരെ വ്യത്യസ്തമായി നടന്നു. 151 എഴുത്തുകാർ അവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ വൈകുന്നേരം ഇന്ത്യൻ സമയം 6.30 ന് കവർ പങ്ക് വെച്ചുകൊണ്ടായിരുന്നു കവർ ചിത്ര പ്രകാശനം നടന്നത്.
സലിൻ മാങ്കുഴി ശരിയായ പ്രവാസിബന്ധമുള്ള എഴുത്തുകാരനാണ് 20 വർഷം മുമ്പ് അദ്ദേഹം യു എ ഇയിലെ റേഡിയോ ഏഷ്യയിൽ പ്രോഗ്രാം പ്രൊഡ്യൂസർ ആയും സ്ക്രിപ്റ്റ് റൈറ്റർ ആയും വാർത്താ അവതാരകനായും ജോലി ചെയ്തിരുന്നു. തുടർന്നാണ് PRD യിലെ ക്ഷണം സ്വീകരിച്ചുകൊണ്ട് ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ ”പേരാൾ” എന്ന കഥാസമാഹാരം ഷാർജ പുസ്തകോത്സവത്തിൽ വെച്ച് പ്രമുഖ നടി ആശ ശരത്ത് ദുബായ് വാർത്ത ചീഫ് എഡിറ്റർ നിസാർ സെയ്ദിന് നൽകി പ്രകാശനം ചെയ്തിരുന്നു.