വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്ന പ്രവാസികൾക്ക് ഏർപെടുത്തിയ ഏഴ് ദിവസത്തെ ക്വാറൻ്റൈൻ തീരുമാനം ഗവൺമെൻ്റ് പിൻവലിക്കണമെന്ന് ഷാർജ IMCC കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ആവശ്യമെങ്കിൽ വിദേശത്ത് നിന്ന് വരുന്ന പ്രവാസികൾക്ക് നാട്ടിലെ എയർപോർട്ടിൽ എത്തിയാൽ, എയർപോർട്ടിൽ വെച്ച് ടെസ്റ്റ് നടത്തി പോസിറ്റീവ് ഫലമുള്ളവർക്ക് ക്വാറൻ്റൈൻ നിർബന്ധമാക്കുകയും മറ്റുള്ളവരെ ക്വാറൻ്റൈൻ പരിധിയിൽ നിന്നും ഒഴിവാക്കാവുന്നതാണെന്നും ഇക്കാര്യങ്ങൾ ഉൾപ്പെടുത്തി ബന്ധപ്പെട്ട സർക്കാർ വകുപ്പുകളിലേക്ക് നിവേദനം അയക്കുമെന്നും ഐ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ഹനീഫ് തുരുത്തി , ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞി കൊത്തിക്കാൽ എന്നീ നേതാക്കൾ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.