ലുലു എക്സ്ചേഞ്ചിലൂടെ നേരിട്ടോ “ലുലു മണി” ഡിജിറ്റൽ ആപ്പിലൂടെയോ സെപ്തംബര് 1 നും ഡിസംബർ 31 നും ഇടയിൽ പണമിടപാട് നടത്തിയവർ “സെൻറ് സ്മാർട്ട് വിൻ സ്മാർട്ട്” എന്ന ലുലു എക്സ്ചേഞ്ച് പ്രൊമോഷൻറെ ഭാഗമായിരുന്നു. ടെസ്‌ല മോഡൽ 3 കാറും രണ്ടുകിലോ സ്വർണ്ണവും രണ്ടര ലക്ഷം ദിര്ഹംസിന്റെ ഗിഫ്‌റ്റ് വൗച്ചറും ആയിരം വിജയികളെ തേടിയെത്തിയത്.
ടെസ്ല മോഡൽ 3 കാർ വിജയിയായത് ഷാർജ മുവൈലയിലെ അൽ ഖലീജ് ഓട്ടോ മൊബൈൽസ് ജീവനക്കാരനായ ഘാന ഡ്രോബോ സ്വദേശി അബ്ദുൽ ഘനിയാണ്, സ്‌ഥിരമായി ലുലു എക്സ്ചേഞ്ച് വഴിയും ലുലു മണി ആപ്പുവഴിയും പണമയക്കാറുള്ള ഇദ്ദേഹം സെപ്തംബര് 1 മുതൽ ഡിസംബർ അവസാനം വരെ 8 തവണ “സെൻറ് സ്മാർട്ട് വിൻ സ്മാർട്ട്” പ്രൊമോഷൻ കാലയളവിൽ പണമിടപാട് നടത്തിയിട്ടുണ്ട്. ഇദ്ദേഹത്തിനുപുറമെ ആയിരം മറ്റു വിജയികളെ ഇന്ന് നടന്ന ലക്കിഡ്രോയിൽ ഭാഗമായതാണ്. രണ്ടുകിലോ സ്വർണ്ണവും രണ്ടര ലക്ഷം ദിര്ഹംസിന്റെ ഗിഫ്‌റ്റ് വൗച്ചറും ആയിരം വിജയികളെ തേടിയെത്തിയത്.