സ്‌കൂളുകളിലും സർവകലാശാലകളിലും വിദൂര പഠനം ജനുവരി 17 മുതൽ 21 വരെ നീട്ടിയതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (NCEMA) ഇന്ന് ബുധനാഴ്ച അറിയിച്ചു.
നിലവിലെ സാഹചര്യത്തിലെ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിൽ അന്തിമ തീരുമാനം എടുക്കുന്നത് വരെ ഒരാഴ്ചത്തേക്ക് വിദൂര പഠനം വിപുലീകരിക്കുമെന്നാണ് NCEMA അറിയിച്ചത്.
ഇക്കാര്യത്തിന്റെ തീരുമാനം ദേശീയ തലത്തിൽ പ്രാബല്യത്തിൽ വരുന്നതാണെങ്കിലും യുഎഇയിലെ ഓരോ എമിറേറ്റിലെയും പ്രാദേശിക അധികാരികൾക്ക് ഇത് സംബന്ധിച്ച ഫ്ലെക്സിബിൾ തിരുമാനമെടുക്കാമെന്നും NCEMA ട്വീറ്റ് ചെയ്തു. അതേസമയം, വ്യക്തിഗത പരീക്ഷകൾ ജനുവരി 28 വരെ മാറ്റിവച്ചിട്ടുണ്ട്
വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാരുടെയും വിദ്യാഭ്യാസ സൗകര്യങ്ങളിൽ സുരക്ഷിതമായി മടങ്ങിയെത്തുന്നതിനും അവരുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനും വേണ്ടിയാണ് പകർച്ചവ്യാധിയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുകയാണ് ” യുഎഇ വിദ്യാഭ്യാസ മേഖലയുടെ ഔദ്യോഗിക വക്താവ് ഇന്ന് ബുധനാഴ്ച പ്രതിവാര മാധ്യമ സമ്മേളനത്തിൽ പറഞ്ഞു.
https://twitter.com/NCEMAUAE/status/1481263528975687681?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1481263528975687681%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fgulfnews.com%2Fuae%2Feducation%2Fcovid-19-remote-learning-in-uae-extended-until-january-21-1.84917232





