ദുബായ് ഷിണ്ടഗ ടണലിലെ ദേരയിൽ നിന്ന് ബർ ദുബായിലേക്കുള്ള ലൈൻ ജനുവരി 16 ഞായറാഴ്ച മുതൽ രണ്ട് മാസത്തേക്ക് താൽക്കാലികമായി അടച്ചിടുമെന്ന് ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
ജനുവരി 16 ഞായറാഴ്ച പുതിയ ഇൻഫിനിറ്റി ബ്രിഡ്ജ് ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതിനോടൊപ്പമാണ് ഈ അടച്ചുപൂട്ടൽ.
അൽ ഷിന്ദഗ ടണലുമായി ഇൻഫിനിറ്റി പാലവും പുതിയ പാലങ്ങളും തമ്മിലുള്ള ബന്ധം പൂർത്തിയാക്കാൻ അടച്ചുപൂട്ടൽ ആവശ്യമാണെന്ന് (RTA) അറിയിച്ചു. ഗതാഗതം സാധാരണയായി ദെയ്റയിൽ നിന്ന് ബർ ദുബായിലേക്കും തിരിച്ചും ഇൻഫിനിറ്റി ബ്രിഡ്ജിലൂടെയും നടക്കും. ഓരോ മണിക്കൂറിലും 24,000 വാഹനങ്ങൾക്ക് ഇരു ദിശകളിലേക്കും പോകാം.