കോവിഡ് കേസുകളുടെ സമീപകാല വർദ്ധനവ് കണക്കിലെടുത്ത് കുട്ടിയുടെ ആരോഗ്യം നിരീക്ഷിക്കാൻ യുഎഇയിലെ ഹെൽത്ത് കെയർ സ്പെഷ്യലിസ്റ്റുകൾ മാതാപിതാക്കളെ ഉപദേശിച്ചു. എല്ലാ മുൻകരുതലുകളും പാലിക്കാൻ കുട്ടികളെ പഠിപ്പിക്കാനും അവർ മാതാപിതാക്കളോട് ആവശ്യപ്പെട്ടു.
കുട്ടികളെ സാമൂഹിക അകലം പാലിക്കാനും ശുചിത്വം പാലിക്കാനും ശരിയായ രീതിയിൽ സോപ്പ് ഉപയോഗിച്ച് കൈ കഴുകാനും മാസ്ക് ശരിയായി ധരിക്കാനും പഠിപ്പിക്കണം. രോഗലക്ഷണങ്ങൾ കാണിക്കുന്നവരുമായി ഇടപഴകരുതെന്ന് കുട്ടികളോട് കർശനമായി പറയണമെന്നും ഡോക്ടർമാർ പറഞ്ഞു.
“അധ്യാപകർ സ്കൂളിൽ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം, കുട്ടി എന്തെങ്കിലും രോഗലക്ഷണങ്ങൾ കാണിച്ചാൽ നിരീക്ഷണത്തിൽ ആക്കണം” ഡോക്ടർമാർ കൂട്ടിച്ചേർത്തു.
സാധാരണ മരുന്നുകൾക്ക് ശേഷവും രോഗലക്ഷണങ്ങൾ നിലനിൽക്കുകയാണെങ്കിൽ, മാതാപിതാക്കൾ ഫാമിലി ഫിസിഷ്യനെ ബന്ധപ്പെടുകയും രോഗനിർണയം നടത്തുകയും വേണം. കുട്ടികൾ ഏറെ നേരം വീടിനുള്ളിൽ തന്നെ കഴിയേണ്ടി വന്നതിനാൽ അവരുടെ സ്വാഭാവിക പ്രതിരോധശേഷി കുറഞ്ഞിരിക്കാമെന്ന് ഡോക്ടർമാർ പറയുന്നു. വാക്സിനേഷൻ ഡോസുകൾ കുട്ടികൾക്കും നൽകണം.