യു എ ഇയിൽ ആക്റ്റീവ് കോവിഡ് കേസുകൾ വീണ്ടും 40,000 കടന്നു. ഇന്ന് 2022 ജനുവരി 15 ന് പുതിയ 3,116 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3 മരണങ്ങളും രേഖപ്പെടുത്തി.
3,116 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 802,181 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,188 ആണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,182 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 759,213 ആയി. യുഎഇയിൽ നിലവിൽ 40,780 സജീവ കോവിഡ് കേസുകളാണുള്ളത്.
410,949 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 3,116 പുതിയ കേസുകൾ കണ്ടെത്തിയത്.