റാസൽഖൈമയിലെ സ്വിമ്മിങ് പൂളിൽ രണ്ട് വയസ്സുള്ള എമിറാത്തി ആൺകുട്ടി കഴിഞ്ഞ ശനിയാഴ്ച മുങ്ങിമരിച്ചു, 30 ദിവസത്തിനുള്ളിൽ സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ച രണ്ടാമത്തെ സംഭവമാണിത്
ശനിയാഴ്ച രാത്രി 11.45നാണ് അപകടമുണ്ടായതെന്ന് റാസൽഖൈമയിലെ വൃത്തങ്ങൾ അറിയിച്ചു. കുട്ടിയെ അർദ്ധരാത്രിയോടെ സഖർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും , അവിടെ എത്തി കുറച്ച് മിനിറ്റുകൾക്ക് ശേഷം മരണം സ്‌ഥിരീകരിക്കുകയായിരുന്നു.
അപകടസമയത്ത് കുഞ്ഞ് അമ്മയ്ക്കും മൂത്ത സഹോദരിക്കുമൊപ്പമാണ് ഉണ്ടായിരുന്നതെന്ന് കുട്ടിയുടെ പിതാവായ യ സേലം മുഹമ്മദ് പറഞ്ഞു, രക്ഷാധികാരികളുടെ കുട്ടികളുടെ മേലുള്ള ഉത്തരവാദിത്തമില്ലായ്മയാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഡിസംബറിലാണ് റാസൽഖൈമയിലെ നീന്തൽക്കുളത്തിൽ നാലുവയസ്സുള്ള എമിറാത്തി കുട്ടിയും എത്യോപ്യൻ വേലക്കാരിയും മുങ്ങിമരിച്ചിരുന്നു.