ലുലു ഗ്രൂപ്പിൻ്റെ പുതിയ സൂപ്പർമാർക്കറ്റ് അബുദാബി അൽ ദഫ്രയിൽ പ്രവർത്തനമാരംഭിച്ചു. അൽ ദഫ്ര മുൻസിപ്പാലിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ അലി താരേഷ് അൽ മെഹറിബിയാണ് ലുലു എക്സ്പ്രസ്സ് ഫ്രഷ് മാർക്കറ്റ് ഉദ്ഘാടനം ചെയ്തത്. അൽ ദഫ്ര മുൻസിപ്പാലിറ്റി മാനേജർ സാലെ അൽ മരാർ, ഡോക്ടർ അലി സൈഫ് അൽ മസ്രോയി എന്നിവരും സന്നിഹിതരായിരുന്നു.
ഗ്രോസറി, ഫ്രഷ് ഉല്‍പന്നങ്ങള്‍, പഴം-പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളുടെ വിശാലമായ ശേഖരം പുതിയ മാര്‍ക്കറ്റില്‍ സജ്ജീകരിച്ചിട്ടുണ്ട്. അബുദാബിയിലെ പ്രാദേശിക കർഷകരിൽ നിന്നും നേരിട്ട് സംഭരിച്ച പഴം പച്ചക്കറികൾ എന്നിവയും പുതിയ മാർക്കറ്റിൽ ലഭ്യമാണ്.
മിർഫയിലും സമീപ പ്രദേശങ്ങളിളും താമസിക്കുന്ന സ്വദേശികൾക്കും താമസക്കാർക്കും ഏറെ സൗകര്യപ്രദമായ രീതിയിലുള്ള ഷോപ്പിംഗ് അനുഭവം പകരുന്നതാണ് പുതിയ ലുലു എക്സ്പ്രസ്സ് ഫ്രഷ് മാർക്കറ്റ്. ലുലു അബുദാബി ഡയറക്ടർ ടി.പി. അബുബക്കർ, റീജിയണൽ മാനേജർ അജയ് കുമാർ, അൽ ദഫ്ര ഓപ്പറേഷൻസ് മാനേജർ ഉണ്ണിക്കൃഷ്ണൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.