യുഎഇയിലെ ഒരു പ്രമുഖ ബാങ്ക് സെയിൽസ് ഓഫീസർമാരെ നിയമിക്കുന്നു. ക്രെഡിറ്റ് കാർഡ് – വാഹന വായ്പാ വകുപ്പിലേക്കാണ് സെയിൽസ് ഓഫീസർമാരെ നിയമിക്കുന്നത്.
ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മികച്ച ആശയവിനിമയം, അവതരണം, വ്യക്തിഗത കഴിവുകൾ എന്നിവയും യുഎഇയിലോ അവരുടെ നാട്ടിലോ ക്രെഡിറ്റ് കാർഡുകൾ, ഓട്ടോ, വ്യക്തിഗത വായ്പകൾ, ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ എന്നിവ വിൽക്കുന്നതിൽ കുറഞ്ഞത് 1-2 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം. ബാച്ചിലർ ബിരുദമുള്ള ഉദ്യോഗാർത്ഥികൾക്ക് ജോലിക്ക് മുൻഗണന നൽകും.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 3,500 ദിർഹം മുതൽ 5,000 ദിർഹം വരെ ശമ്പളവും ആനുകൂല്യങ്ങളും മറ്റ് ഇൻസെന്റീവുകളും നൽകും.
ജനുവരി 20, 21, 24 തീയതികളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ മോട്ടിവ് എംപ്ലോയ്മെന്റ് സർവീസസ് (Moativ Employment Services ), മസാഊദ് ടവർ 2, ഓഫീസ് നമ്പർ 302, പോർട്ട് സയീദ്, ദെയ്റ, ദുബായ് എന്ന സ്ഥലത്തായിരിക്കും ഈ ജോലികൾക്കായുള്ള വാക്ക്-ഇന്റർവ്യൂ നടക്കുക.