തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. സന്ദർശകരെപ്പോലും അനുവദിക്കാതെ, ഒരർത്ഥത്തിൽ ക്വാറന്റൈനിലായിരുന്നു വി.എസ്സെന്നും പരിചരിച്ച നഴ്സിന് കോവിഡ് പോസിറ്റീവായതിനേ തുടന്നാണ് അദ്ദേഹത്തിനും കോവിഡ് പോസിറ്റീവായെന്നും മകൻ വി.എ. അരുൺ കുമാർ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു