ലോകത്തിലെ ഏറ്റവും വലുതും ഉയരമുള്ളതുമായ നിരീക്ഷണ ചക്രമായ ഐൻ ദുബായ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടുമെന്ന് ഇന്ന് വെള്ളിയാഴ്ച ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ഐൻ ദുബായ് അറിയിച്ചു.
പ്രത്യേകമായ കാറ്റിന്റെ പ്രതികൂല കാലാവസ്ഥ കാരണം, ഇന്ന് ഐൻ ദുബായ് പ്രവർത്തിപ്പിക്കുന്നത് സുരക്ഷിതമല്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
യുഎഇയിൽ ശക്തമായ കാറ്റും കടൽക്ഷോഭവും ഉണ്ടായേക്കാമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം ((NCM) ) ഇന്ന് രാവിലെ അറിയിച്ചിരുന്നു. കാറ്റിന്റെ വേഗത മണിക്കൂറിൽ 55 കിലോമീറ്റർ കവിയുമെന്നും തിരമാലകൾ 10 അടി ഉയരത്തിൽ എത്തുമെന്നും പ്രവചനമുണ്ട്.
ഐൻ ദുബായ് ബോക്സ് ഓഫീസിൽ നിന്നും എടുത്ത ടിക്കറ്റുകൾക്ക് ഏഴ് ദിവസത്തേക്ക് (ജനുവരി 28 വരെ) വാലിഡിറ്റി ഉണ്ടായിരിക്കും.