ദുബായ് ജെബിആറിൽ നഗ്‌നനായി കറങ്ങിനടന്ന് രണ്ടുപേരെ ആക്രമിച്ച അറബ് പൗരനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു
അറബ് പൗരൻ ജെബിആർ ഏരിയയിലെ തെരുവുകളിൽ നഗ്നനായി കറങ്ങി ഡെലിവറി ഡ്രൈവറെയും സെക്യൂരിറ്റി ഗാർഡിനെയും ആക്രമിക്കുകയായിരുന്നു. തുടർന്ന് ഇയാളെ ദുബായ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ നഗ്‌നനായി കറങ്ങുന്ന സോഷ്യൽ മീഡിയയിലെ ദൃശ്യങ്ങൾക്ക് തൊട്ടുപിന്നാലെയാണ് ദുബായ് മീഡിയ ഓഫീസിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഈ വിവരം പുറത്ത് വിട്ടത്.
ഇയാൾക്ക് കടുത്ത മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി പോലീസ് പറഞ്ഞു.
യുഎഇയിൽ പൊതു നഗ്നത നിയമപ്രകാരം ശിക്ഷാർഹമാണ്. യുഎഇയുടെ ശിക്ഷാ നിയമത്തിലെ ആർട്ടിക്കിൾ 358 അനുസരിച്ച്, പൊതു നഗ്നത പോലുള്ള നീചമായ പ്രവൃത്തികൾ ചെയ്യുന്ന ഏതൊരാൾക്കും പൊതു മര്യാദയുടെ ലംഘനമാണ്, കുറ്റവാളിക്ക് കുറഞ്ഞത് ആറ് മാസത്തെ തടവ് ശിക്ഷ ലഭിക്കും.
https://twitter.com/DXBMediaOffice/status/1484493055810019332






