ദുബായ് KMCC പാനൂർ മുൻസിപ്പൽ കമ്മിറ്റി നടത്തുന്ന പി.എ റഹ്മാൻ മെമ്മോറിയൽ – പാനൂർ ക്രിക്കറ്റ് ലീഗ്-2022 സീസൺ-2 ലോഗോ പ്രകാശനം ഇന്ന് 2022 ജനുവരി 21 വെള്ളിയാഴ്ച്ച ദുബായ് അൽ ഖിസൈസിൽ വെച്ച് അൽ മദീന ഗ്രൂപ് മാനേജിംഗ് ഡയറക്ടർ അബ്ദുല്ല പോയിൽ ദുബായ് KMCC പാനൂർ മുൻസിപ്പൽ കമ്മിറ്റി ഭാരവാഹികൾക്ക് നൽകി പ്രകാശം ചെയ്തു.
ചടങ്ങിൽ ദുബായ് കെ.എം.സി.സി സംസ്ഥാന ട്രഷറർ പി കെ ഇസ്മായിൽ, അമീർ കാരാച്ചി, അശ്രഫ് ജില്ലാ മണ്ഡലം , മുൻസിപ്പൽ ഭാരവാഹികളായ ടി.കെ റയീസുദ്ദീൻ, ഉമ്മർ കൊമ്പൻ, വാഹിദ് പാനൂർ,ശമിൽ സലാം, റയീസ് ആർ.എം, സലീം ഒലിപ്പിൽ,മുനീർ എ.കെ, ശാഫി മൊട്ടത്ത്, യൂസുഫ് കൂരാറ തുടങ്ങിയവർ സന്നിഹിതരായിരുന്നു.