വിമാനത്താവളത്തിൽ വെച്ച് പണം നഷ്ടപ്പെട്ട ജർമൻ സ്വദേശിക്ക് താങ്ങായി ദുബായ് പോലീസ്.

Dubai police support German man who lost money at airport

വിമാനത്താവളത്തിൽ വെച്ച് എന്നന്നേയ്ക്കുമായി നഷ്ടപ്പെട്ടെന്ന് കരുതിയ ജർമൻ സ്വദേശിയുടെ 28 ലക്ഷത്തിലധികം രൂപ ദുബായ് പോലീസ് കണ്ടെത്തി തിരികെ നല്‍കി.

ദുബായ് വിമാനത്താവളം വഴി തായ്‌ലന്റിലേക്ക് പോകവെയാണ് ജർമൻ സ്വദേശി സീഗ്ഫ്രീഡ് ടെല്‍ബാച്ചിന്റെ 33600 യൂറോ നഷ്ടപ്പെട്ടത്. തായ്‌ലന്റിലെ ഹോട്ടലില്‍ എത്തിയപ്പോഴാണ് തന്റെ പണം അടങ്ങിയ ബാഗ് നഷ്ടപ്പെട്ട വിവരം ഇദ്ദേഹം അറിഞ്ഞത്. ജര്‍മനിയിലെ ഡസല്‍ഡ്രോഫ്, ദുബായ്, തായ്‌ലന്റ് തുടങ്ങിയ മൂന്ന് വിമാനത്താവളങ്ങളിലൂടെയാണ് സീഗ്ഫ്രീഡ് യാത്ര ചെയ്തത്. അതിനാല്‍ തന്നെ ഇദ്ദേഹം എവിടെ വെച്ചാണ് പണം നഷ്ടപ്പെട്ടതെന്ന് അറിയാതെ വിഷമിച്ചിരിക്കുകയായിരുന്നു.

ദുബായ് വഴി തിരികെ ജര്‍മനിയിലേക്ക് പോകാന്‍ ദുബായ് വിമാനത്താവളത്തിലെത്തിയ സീഗ്ഫ്രീഡിനെ പോലീസ് ഉദ്യോഗസ്ഥന്‍ സമീപിക്കുകയും നഷ്ടപ്പെട്ട മുഴുവന്‍ തുകയും തിരികെ നല്‍കുകയും ചെയ്തു. തന്റെ ബാഗ് തിരികെ ലഭിച്ചതില്‍ ദുബായ് പോലീസിനും വിമാനത്താവള ജീവനക്കാര്‍ക്കും സീഗ്ഫ്രീഡ് നന്ദി പറഞ്ഞു. ദുബായ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ‘ഇത്രയും ലളിതമായി പണം തിരികെ കിട്ടുമെന്ന് അദ്ദേഹം കരുതിയിരുന്നില്ലെന്ന്’, സുരക്ഷാ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹമൂദ ബെല്‍സുവെയ്ദ അല്‍ അമേറി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!