Search
Close this search box.

യുഎസ് കാനഡ അതി‍ര്‍ത്തിയിൽ കൊടുംശൈത്യത്തിൽപ്പെട്ട് മരണപ്പെട്ടത് ഗുജറാത്ത് സ്വദേശികൾ

Gujarat natives die in severe cold on US-Canada border

യുഎസ് കാനഡ അതി‍ര്‍ത്തിയിൽ കൊടുംശൈത്യത്തിൽപ്പെട്ട് മരിച്ച ഇന്ത്യൻ കുടുംബത്തെ തിരിച്ചറിഞ്ഞു. ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള ദിൻഗുച്ച ഗ്രാമത്തിൽ നിന്നുള്ള ജഗദീഷ് പട്ടേലും കുടുംബവുമാണ് അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കവെ മരിച്ചത്. ജഗദീഷ് പട്ടേൽ (39), വൈശാലിബെൻ പട്ടേൽ(37), ഇവരുടെ മക്കളായ വിഹാങ്ങി (11), ധർമിക് (3) എന്നിവരാണ് മരിച്ചതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.

കാനഡയില്‍ നിന്ന് യുഎസിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെ മണിക്കൂറുകളോളം കൊടും തണുപ്പില്‍ കുടുങ്ങിയതാണ് മരണകാരണം. ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നാലംഗ ഇന്ത്യൻ കുടുംബത്തെ കാനഡ അതിര്‍ത്തിക്കുള്ളില്‍ മാനിട്ടോബ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് കണ്ടെടുത്തത്.

ജഗദീഷും പട്ടേലും അമേരിക്കയിലേക്ക് കടക്കാൻ ശ്രമിച്ച രാത്രി പ്രദേശത്തെ താപനില മൈനസ് 35 ഡിഗ്രിയായിരുന്നെന്നാണ് റിപ്പോർട്ട്. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷനാണ് കുടുംബത്തെ തിരിച്ചറിഞ്ഞതായി പ്രഖ്യാപിച്ചത്. പിന്നീട് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.

പട്ടേലും കുടുംബവും ജനുവരി 12ന് രാത്രിയാണ് കാനഡയിൽ എത്തിയതെന്ന് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് സൂപ്രണ്ട് റോബ് ഹിൽ പറഞ്ഞു. ടൊറന്‍റോയിൽ നിന്ന് വിമാനമാർഗമായിരുന്നു ഇവർ എത്തിച്ചേർന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസിലേയ്ക്ക് നുഴഞ്ഞുകയറാൻ ഇവര്‍ക്ക് ആരോ സഹായം ചെയ്തു കൊടുത്തെന്നും എന്നാൽ വഴിയിൽ വെച്ച് കുടുംബം ഒറ്റപ്പെട്ടു പോയെന്നുമായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts