DEWA യുടെ 30-ാ൦ വാർഷിക ആഘോഷത്തിന് സമ്മാനങ്ങള്‍ നല്‍കുന്നുവെന്ന വാട്സ് ആപ്പ് സന്ദേശം വ്യാജം : മുന്നറിയിപ്പുമായി അധികൃതർ

WhatsApp message that gifts are being given for Dewa's 30th anniversary is fake_ Authorities warn

ദുബായ് വാട്ടർ ആന്‍റ് ഇലക്ട്രിസിറ്റി (DEWA)യുടെ 30-ാ൦ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സമ്മാനങ്ങള്‍ നല്‍കുന്നുവെന്ന സന്ദേശം വാട്സ് അപ്പില്‍ നിങ്ങളെ തേടിയെത്തിയെങ്കില്‍ ശ്രദ്ധിക്കൂ. ഇത്തരം വ്യാജ പ്രചരണങ്ങളില്‍ വഞ്ചിതരാകരുതെന്ന് ദീവ അധികൃതർ മുന്നറിയിപ്പ് നല്‍കി. DEWAയുടെ പേരിലെത്തുന്ന ഇമെയിലുകളിലോ ലിങ്കുകളിലോ ക്ലിക്ക് ചെയ്യരുതെന്ന് അധികൃതർ അറിയിച്ചു. നിങ്ങളുടെ ഇമെയിലുകളും വ്യക്തി വിവരങ്ങളും ഒരു പക്ഷെ ക്രെഡിറ്റ് കാർഡ് വിവരങ്ങള്‍ ഉള്‍പ്പടെ ചോർത്താന്‍ ഇത്തരം സന്ദേശങ്ങള്‍ അയക്കുന്നവർക്ക് സാധിക്കുമെന്നും DEWA മുന്നറിയിപ്പ് നല്‍കുന്നു.

30-ാ൦വാർഷിക ആഘോഷങ്ങളുടെ ഭാഗമായി DEWA നിരവധി സമ്മാനങ്ങള്‍ നല്‍കുന്നുവെന്നാണ് വാട്സ് അപ്പിലൂടെ പ്രചരിക്കുന്ന സന്ദേശത്തിന്‍റെ ഉളളടക്കം. തുടർന്ന് 7 ബോക്സുകള്‍ പ്രത്യക്ഷപ്പെടും. ആദ്യ ക്ലിക്കില്‍ പരാജയപ്പെട്ടാലും 3 അവസരങ്ങള്‍ കൂടി നല്‍കും. അടുത്തത്തില്‍ 8000 ദിർഹം നിങ്ങള്‍ക്ക് ലഭിച്ചുവെന്ന സന്ദേശമായിരിക്കും ലഭിക്കുക. ഒപ്പം ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാനും 20 പേരിലേക്കെങ്കിലും സന്ദേശം അയക്കാനും ഓർമ്മിപ്പിക്കും. തുടർന്ന് ഇ മെയില്‍ അഡ്രസ് നല്‍കിയാല്‍ 7 ദിവസത്തിനകം സമ്മാനം തേടിയെത്തും. ഇതാണ് പ്രചരിക്കുന്നത്. നേരത്തെ ലുലുവിന്‍റെ 20-ാ൦വാർഷികമെന്ന രീതിയിലും ഇത്തരം വ്യാജ സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!