ആംബുലൻസിൽ കഞ്ചാവ് കടത്ത് ; മലപ്പുറത്ത് 46 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍.

Cannabis smuggled in ambulance_ Three arrested with 46 kg cannabis in Malappuram

ആംബുലന്‍സില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടി. മലപ്പുറം പെരിന്തല്‍മണ്ണയിലാണ് 46 കിലോ കഞ്ചാവ് പിടിച്ചത്. മലപ്പുറം ജില്ലക്കാരായ മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തു. 46 കിലോയോളം കഞ്ചാവ് ആണ് ആംബുലൻസിൽ നിന്നും കണ്ടെടുത്തത്. ആന്ധ്രയിൽ നിന്നും കൊണ്ടുവരികയായിരുന്ന കഞ്ചാവ് മലപ്പുറം പാലക്കാട് ജില്ലാ അതിർത്തിയായ താഴേക്കോട് നിന്ന് ആണ് പെരിന്തൽമണ്ണ പോലീസ് പിടിച്ചെടുത്തത്. മൂന്നിയൂർ മുഹമ്മദലി, ചട്ടിപ്പറമ്പ് സ്വദേശി ഉസ്മാൻ, തേഞ്ഞിപ്പാലം സ്വദേശി ഹനീഫ എന്നിവർ ആണ് പിടിയിൽ ആയത്. ഇതിൽ മുഹമ്മദലിയുടെ ആണ് ആംബുലൻസ്. ഇയാൾ തന്നെ ആണ് ആംബുലൻസ് ഓടിച്ചിരുന്നത്.

ലോക്ഡൗണ്‍ ലക്ഷ്യം വച്ച് ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് ആഡംബര കാറുകളിലും ആംബുലന്‍സുകളിലും മറ്റും രഹസ്യമായി ഒളിപ്പിച്ച് വന്‍ തോതില്‍ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നതായും ഇതിന്റെ ഏജന്‍റുമാരായി ജില്ലയില്‍ ചിലര്‍ പ്രവര്‍ത്തിക്കുന്നതായും മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാറിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആണ് ഇപ്പൊൾ കഞ്ചാവ് പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!