ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കിയുള്ള മിസൈൽ ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു

The UAE has strongly condemned the missile attack on Baghdad International Airport

ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി നാശം വിതച്ച തീവ്രവാദി മിസൈൽ ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു.

എല്ലാ മാനുഷിക മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായി സുരക്ഷയും സുസ്ഥിരതയും അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിടുന്ന ഈ ക്രിമിനൽ പ്രവൃത്തികളോട് യുഎഇ ശക്തമായി അപലപിക്കുകയും എല്ലാത്തരം അക്രമങ്ങളെയും ഭീകരതയെയും പൂർണ്ണമായും നിരാകരിക്കുകയും ചെയ്യുന്നു. വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം (MoFAIC) പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്‌തമാക്കി.

കഴിഞ്ഞ വെള്ളിയാഴ്ച ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ റോക്കറ്റാക്രമണം നടന്നിരുന്നു.ആക്രമണത്തെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. വിമാനത്താവളം ലക്ഷ്യമാക്കി ആറ് റോക്കറ്റുകളെങ്കിലും വെടിവെച്ചിട്ടതായി ഇറാഖ് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു,

ഭീകരതയെ അഭിമുഖീകരിക്കുക്കുന്ന സഹോദരരാജ്യമായ ഇറാഖിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ഇറാഖിലെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും യുഎഇയുടെ ശക്തമായ പിന്തുണ ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!