യുഎഇ ലക്ഷ്യമാക്കി വീണ്ടും ഹൂത്തി വിമതർ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ തകർത്തതായി പ്രതിരോധ മന്ത്രാലയം ഇന്ന് തിങ്കളാഴ്ച ജനുവരി 31 ന് പുലർച്ചെ അറിയിച്ചു.
ഇത് മൂന്നാം തവണയാണ് ഹൂത്തികൾ യു എ ഇയെ ലക്ഷ്യമിട്ടുകൊണ്ട് ആക്രമണം നടത്തുന്നത്.
ഹൂത്തി തീവ്രവാദി സംഘം രാജ്യത്തിന് നേരെ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ യുഎഇ വ്യോമ പ്രതിരോധം തടഞ്ഞ് നശിപ്പിച്ചതായി മന്ത്രാലയം ട്വീറ്റിൽ പറഞ്ഞു. “ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങൾ ജനവാസ മേഖലകൾക്ക് പുറത്ത് വീണതിനാൽ ആക്രമണത്തിൽ ഒരു നഷ്ടവും ഉണ്ടായില്ല,” മന്ത്രാലയം കൂട്ടിച്ചേർത്തു.
യെമനിലെ അൽ ജൗഫിൽ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണത്തിനുള്ള പ്ലാറ്റ്ഫോം പുലർച്ചെ 12.50ന് നശിപ്പിച്ചതായി മന്ത്രാലയം ട്വീറ്റിൽ അറിയിച്ചു. നാശത്തിന്റെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.
UAE MOD Joint Operations Command announces at 00:50 UAE time the destruction of platform for ballistic missile launched from Al-Jawf, Yemen towards UAE. Missile was intercepted at 00:20 by air defences. Video of successful destruction of missile platform and launch site pic.twitter.com/CY1AoAzfrp
— وزارة الدفاع |MOD UAE (@modgovae) January 30, 2022