യുഎഇയിലെ സ്വകാര്യമേഖലയിൽ തൊഴിൽ നിയമ ഭേദഗതി ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നേക്കും

യുഎഇയിലെ സ്വകാര്യമേഖലയിൽ തൊഴിലാളി ക്ഷേമം ഉറപ്പുവരുത്തുകയും തൊഴിലാളിക്കും തൊഴിൽ ഉടമയ്ക്കും തുല്യനീതി ലഭ്യമാക്കുകയും ചെയ്യുന്ന തൊഴിൽ നിയമ ഭേദഗതി ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നേക്കും. 1980ലെ എട്ടാം നമ്പർ നിയമത്തിനു പകരം ഫെഡറൽ തൊഴിൽ നിയമം 2021ലെ 33-ാം നിയമം അനുസരിച്ചുള്ള പുതിയ മാനദണ്ഡങ്ങൾ ഉറപ്പാക്കും.

ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ (ഡിഐഎഫ്സി), അബുദാബി ഗ്ലോബൽ മാർക്കറ്റ് എന്നിവിടങ്ങളിൽ ഒഴികെ രാജ്യത്തെ ഫ്രീസോണുകളടക്കമുള്ള എല്ലാ മേഖലകൾക്കും ഈ നിയമം ബാധകമാണ്. നിലവിൽ ഫ്രീസോണുകളിൽ ഒഴികെ 2 വർഷം കാലാവധിയുള്ള വീസയാണ് നൽകുന്നത്. എല്ലാ തൊഴിൽ കരാറുകളും ഇനി മുതൽ നിശ്ചിത കാലയളവിലേക്ക് ഉള്ളതാകും.

നിലവിൽ നിശ്ചിത കാലയളവിലേക്കുള്ള കാരാറും നിശ്ചിതകാലത്തേക്ക് അല്ലാത്ത (അൺലിമിറ്റഡ് കോൺട്രാക്ട്) കരാറും ഉണ്ട്. അൺലിമിറ്റഡ് കോൺട്രാക്റ്റിലുള്ള എല്ലാ തൊഴിലാളികളും ഒരു വർഷത്തിനകം ലിമിറ്റഡ് കരാറിലാകണമെന്ന് വ്യവസ്ഥയുണ്ട്.

രാജ്യത്തെ തൊഴിൽ നിയമ വ്യവസ്ഥയിൽ സുതാര്യത, ദൃഢത, സുസ്ഥിരത എന്നിവ ഉറപ്പുവരുത്താൻ രാജ്യാന്തര തൊഴിൽ മേഖലയുമായി ബന്ധപ്പെടുത്തി തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും കൂടുതൽ ക്ഷേമം ഉറപ്പുവരുത്താനും ഇതു സാഹയകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!