യു എ ഇ യിൽ ഇന്ന് മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് (എൻസിഎം) അറിയിച്ചു. രാത്രിയിലും ചൊവ്വാഴ്ച രാവിലെയും ഈർപ്പമുള്ളതായിരിക്കും. ചില തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. നേരിയതോ മിതമായതോ ആയ കാറ്റും അനുഭവപ്പെടാൻ സാധ്യതയുണ്ട്.
— المركز الوطني للأرصاد (@NCMS_media) January 30, 2022